ADVERTISEMENT

വളാഞ്ചേരി(മലപ്പുറം)∙ ചോറ്റൂർ ചുള്ളിച്ചോല ചെങ്കൽ ക്വാറിക്കു സമീപത്തെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ കഴിഞ്ഞ ദിവസം കണ്ട മൃതദേഹം ഇന്നലെ രാവിലെയോടെ പൂർണമായി പുറത്തെടുത്തു. ഇത് 41 ദിവസം മുൻപ് കാണാതായ കിഴക്കത്ത് പറമ്പാട്ട് സുബീറ ഫർഹത്തിന്റേത് (21) തന്നെയെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി. സംഭവത്തിൽ അറസ്റ്റിലായ പ്രതി ചോറ്റൂർ വരിക്കോടൻ മുഹമ്മദ് അൻവറിനെ (38) ഇവിടെയെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

സുബീറയുടെ ആഭരണങ്ങൾ കൈക്കലാക്കാനുള്ള ശ്രമത്തിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പ്രതി വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്. 

പോസ്റ്റ്മോർട്ടം, രാസപരിശോധനാ ഫലം തുടങ്ങിയവയും നിർണായകമാകും. മൃതദേഹം കണ്ടെത്തിയ പറമ്പ് ഇയാളുടെ ഉടമസ്ഥതയിലുള്ളതാണ്. ചോദ്യം ചെയ്യലിനിടെ കൊലപാതകം സമ്മതിച്ച അൻവറിന്റെ അറസ്റ്റും ഇതിനിടെ രേഖപ്പെടുത്തി. രാത്രിയായതിനാൽ കഴിഞ്ഞ ദിവസം നിർത്തിവച്ച തിരച്ചിൽ ഇന്നലെ രാവിലെ പുനരാരംഭിക്കുകയായിരുന്നു.

വെട്ടിച്ചിറയിലെ ഡെന്റൽ ക്ലിനിക്കിൽ ഡോക്ടറുടെ സഹായിയായി പ്രവർത്തിച്ചിരുന്ന സുബീറയെ മാർച്ച് 10ന് ജോലി സ്ഥലത്തേക്കു പോയശേഷമാണ് കാണാതായത്.

English Summary: Chottur murder, police investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com