ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് ചികിത്സ സർക്കാർ ആശുപത്രികളിൽ സൗജന്യമാണ്. എന്നാൽ, സ്വകാര്യ ആശുപത്രികൾ അമിതനിരക്ക് ഈടാക്കുന്നതായി പരാതികളേറെ. ഇതിനു പരിഹാരം തേടി മുഖ്യമന്ത്രി ആശുപത്രികളുടെ പ്രതിനിധികളുമായി ചർച്ച നടത്തും. 

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ സർക്കാർ നിശ്ചയിച്ച നിരക്ക് ഒരു ദിവസത്തേക്ക് വാർഡിൽ 2300 രൂപ, ഹൈ ഡിപ്പൻഡസി യൂണിറ്റിൽ 3300 രൂപ, ഐസിയുവിൽ 6500 രൂപ, ഐസിയുവും വെന്റിലേറ്ററുമാണെങ്കിൽ 11500 രൂപ എന്നിങ്ങനെയാണ്. എന്നാൽ, കോവിഡ് ചികിത്സച്ചെലവ് ഓരോ സ്ഥലത്തും വ്യത്യസ്തമാണ്. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന നിബന്ധന ചിലയിടത്തുണ്ട്.

ഒട്ടേറെ സ്വകാര്യ ആശുപത്രികളുള്ള എറണാകുളം ജില്ലയിൽ കോവിഡ് വാർഡ്: 30,000 രൂപ മുതൽ 1,10,000 രൂപ വരെ; കോവിഡ് ഐസിയു (നോൺ എസി): 45,000 രൂപ– 1,30,000 രൂപ; കോവിഡ് ഐസിയു (എസി): 55,000 രൂപ–1,60,000 രൂപ; കോവിഡ് ഐസിയു (വെന്റിലേറ്റർ ഉൾപ്പെടെ): 1,00,000–2,50,000 (ഇതു മൂന്നരലക്ഷം വരെ ഉയരാം) എന്നിങ്ങനെയാണ് 10 ദിവസത്തെ ചികിത്സച്ചെലവ്.

കോട്ടയം ജില്ലയിൽ 7000 രൂപ മുതൽ 20,000 രൂപ വരെയാണ് പ്രതിദിന നിരക്ക്. 

ഇടുക്കിയിൽ സിംഗിൾ റൂമിനു 5,000 രൂപ. ഡബിൾ റൂമിനു 3,000 രൂപ, വാർഡ് 2,500 രൂപ. 

പത്തനംതിട്ടയിൽ 10,000 മുതൽ 15,000 രൂപ വരെ ഈടാക്കുന്നുണ്ട്. ഐസിയുവിൽ ശരാശരി 20,000 രൂപ. വെന്റിലേറ്റർ സൗകര്യം കൂടിയായാൽ 30,000 രൂപ.

തൃശൂരിൽ 8000–10,000 രൂപ വരെ. വെന്റിലേറ്റർ ചെലവ് 15,000 – 20,000 വരെ. 

പാലക്കാട് കൃത്യമായ നിരക്ക് ഇല്ല.  5,000 രൂപ മുതലാണു സാധാരണ ചാർജ്. വെന്റിലേറ്ററോടു കൂടിയ ഐസിയുവിന് 15,000 രൂപ മുതൽ. 

മലപ്പുറത്ത് പ്രതിദിനം 6,000 രൂപ. ഐസിയു, വെന്റിലേറ്റർ വേണ്ടിവന്നാൽ 10,000 രൂപ. 

കോഴിക്കോട് ജില്ലയിൽ ഇടത്തരം, ചെറുകിട ആശുപത്രികളിൽ ജനറൽ വാർഡ്–2300 രൂപ, ഐസിയു (വെന്റിലേറ്റർ ഇല്ലാതെ)– 6500 രൂപ, ഐസിയു (വെന്റിലേറ്റർ സഹിതം)–11,500 രൂപ. സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രികളിൽ 8500 രൂപ, വെന്റിലേറ്റർ ആവശ്യമെങ്കിൽ 12000–15000 രൂപ.

വയനാട് ജില്ലയിൽ 5000 മുതൽ 6000 രൂപ വരെ. ഐസിയുവും ഓക്സിജനും ആവശ്യമാണെങ്കിൽ 15,000 രൂപ, ഐസിയുവും വെന്റിലേറ്ററും ആവശ്യമെങ്കിൽ 25,000 രൂപ. കണ്ണൂരിൽ ഏറ്റവും കുറഞ്ഞ നിരക്ക് 4,000 രൂപ. വെന്റിലേറ്റർ സൗകര്യത്തോടെ– 10,000 മുതൽ 20,000 രൂപ വരെ. കാസർകോട് ദിവസം 2000 രൂപ മുതലാണ് ചാർജ്. ഐസിയുവിൽ 10 ദിവസത്തെ ചികിത്സയ്ക്കായി 1.5 ലക്ഷം വരെ.

English Summary: Covid treatment rate high in private hospitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com