ADVERTISEMENT

പാനൂർ (കണ്ണൂർ)∙ യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിനെ (21) കൊലപ്പെടുത്തിയ കേസിൽ ഒരു സിപിഎം പ്രവർത്തകനെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. മൻസൂറിനെ കൊലപ്പെടുത്താനുപയോഗിച്ച ബോംബ് നിർമിച്ചതെന്നു സംശയിക്കുന്ന കടവത്തൂർ മുണ്ടത്തോട് കൊറ്റോൾപീടികയിൽ ആനകെട്ടിയ പറമ്പത്ത്  പ്രശോഭിനെ (32) ആണു ഡിവൈഎസ്പി പി.വിക്രമന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുലർച്ചെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്ന് വാളും ഇരുമ്പു വടിയും ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും കണ്ടെടുത്തു.

മൻസൂറിനെ അക്രമിച്ചവർക്കു ബോംബ് നിർമിച്ചു നൽകിയതു മരപ്പണിക്കാരനായ പ്രശോഭാണെന്ന് അന്വേഷസംഘം പറഞ്ഞു. പൊലീസ് എഫ്ഐആറിലെ 11 പ്രതികളിൽ പേരുള്ളയാളല്ല പ്രശോഭ്. ഇതോടെ മൻസൂർ കൊലപാതക കേസിൽ 9 പ്രതികൾ അറസ്റ്റിലായി. ഒളിവിലിരിക്കെ രണ്ടാം പ്രതി കൂലോത്ത് രതീഷിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. എഫ്ഐആറിൽ പ്രതിപ്പട്ടികയിലുള്ള 5 പേരും പുറത്തുള്ള 3 പേരുമാണ് ഇപ്പോൾ റിമാൻഡിലുള്ളത്. പ്രശോഭിനെയും കോടതി റിമാൻഡ് ചെയ്തു. 

കേസിൽ ഒളിവി‍ൽ കഴിയുന്ന പത്താം പ്രതി പി.പി.ജാബിറിന്റെ വീട് തീവച്ചു നശിപ്പിച്ചു. വീടിന്റെ അടുക്കളഭാഗം ഏതാണ്ടു പൂർണമായി കത്തി. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറും ബൈക്കും കത്തി നശിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം. ചൊക്ലി പൊലീസ് കേസെടുത്തു. സിപിഎം പെരിങ്ങളം ലോക്കൽ കമ്മിറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ജാബിർ മൻസൂർ വധക്കേസിൽ ഒളിവിലാണ്. തീവയ്പിനു പിന്നിൽ മുസ്‍ലിം ലീഗാണെന്നു സിപിഎം ആരോപിച്ചു.

Content Highlights: Panoor murder case: One more arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com