ADVERTISEMENT

കൊല്ലം ∙ അമേരിക്കൻ കമ്പനിയായ ഇഎംസിസിയുടെ പ്രസിഡന്റും കുണ്ടറ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ഷിജു എം.വർഗീസിന്റെ കാറിനു നേരെ വോട്ടെടുപ്പു ദിവസം പെട്രോൾ ബോംബെറിഞ്ഞ സംഭവം ഷിജുവും സംഘവും തന്നെ ആസൂത്രണം ചെയ്ത നാടകമെന്നു പൊലീസ്.

എറണാകുളം അയ്യമ്പിള്ളി എടപ്പാട്ട് വീട്ടിൽ ഷിജു എം. വർഗീ‌സ് (49) എന്ന ഷിജു ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ; ഒരാൾ നിരീക്ഷണത്തിൽ. സോളർ തട്ടിപ്പു കേസിൽ ശിക്ഷിക്കപ്പെട്ട സരിത എസ്.നായരുടെ ബന്ധുവും സഹായിയുമായ തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കൽ ഭാഗ്യാലയത്തിൽ വിനുകുമാർ (41), ഷിജുവിന്റെ കൂട്ടാളി പാലക്കാട് സ്വദേശി ശ്രീകാന്ത് (35) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. മറ്റൊരു പ്രതി തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാറിനെ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു പൊലീസ് നിരീക്ഷണത്തിലാക്കി. 

ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കു സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കൻ കമ്പനിയാണ് ഇഎംസിസി. ഈ ധാരണാപത്രം റദ്ദാക്കിയതോടെ കമ്പനിക്കുണ്ടായ നഷ്ടവും ഈ വിഷയത്തിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നടത്തിയ പ്രസ്താവനകളുമാണു വോട്ടെടുപ്പുദിവസം അവർക്കെതിരായ നീക്കത്തിനു ഷിജുവിനെ പ്രേരിപ്പിച്ചതെന്നു പൊലീസ് പറയുന്നു. 

ഗോവ- കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിൽ വനമേഖലയിലെ സങ്കേതത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ഷിജു. ശ്രീകാന്ത് ഗോവയിലെ മറ്റൊരു കേന്ദ്രത്തിലും. ഇരുവരെയും ഇന്നു കൊല്ലത്തെത്തിക്കും. സരിതയെ കഴിഞ്ഞ ദിവസം കോഴിക്കോട്ടെ കോടതിയിൽ ഹാജരാക്കിയപ്പോൾ അവിടെയെത്തെത്തിയ വിനുകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെട്രോൾ ബോംബ് എറിഞ്ഞതു വിനുകുമാറാണെന്നു പൊലീസ് കണ്ടെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com