ADVERTISEMENT

കൊല്ലം ∙ കുണ്ടറയിലെ  പെട്രോൾ ബോംബ് ആക്രമണ കേസിലെ പ്രതികളായ ഇഎംസിസി  പ്രസിഡന്റ് എറണാകുളം അയ്യമ്പിള്ളി എടപ്പാട്ടു വീട്ടിൽ ഷിജു എം. വർഗീസ് (49),  സഹായി എറണാകുളം ഇടപ്പള്ളി അഞ്ചുമന തുരുത്തിയിൽ ശ്രീകാന്ത് (41), തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കൽ ഭാഗ്യാലയത്തിൽ വിനുകുമാർ (41) എന്നിവരെ മേയ് 3 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ മറ്റൊരു പ്രതി കൃഷ്ണകുമാർ പൊലീസ് നിരീക്ഷണത്തിലാണ്.

ഗോവ- കർണാടക അതിർത്തിയിൽ എറണാകുളം സ്വദേശി നടത്തുന്ന ഡിസ്റ്റിലറിയിൽ ഒളിച്ചു താമസിക്കുകയായിരുന്നു ഷിജു. ഗോവയിലെ മറ്റൊരു ഒളിസങ്കേതത്തിലായിരുന്നു  ശ്രീകാന്ത്. ഇരുവരെയും ഇന്നലെ രാവിലെ ചാത്തന്നൂർ എസിപി ഓഫിസിൽ എത്തിച്ചു. വൈദ്യപരിശോധനയ്ക്കു ശേഷം കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. വ്യാജ ആക്രമണം ആസൂത്രണം ചെയ്തുവെന്നു പൊലീസ് കരുതുന്ന എറണാകുളം പാലാരിവട്ടത്തെ ഫ്ലാറ്റിൽ പ്രതികളെ എത്തിച്ചു തെളിവെടുക്കും. 

ബോംബ് തയാറാക്കാൻ കുപ്പിയിൽ നിറയ്ക്കാനുള്ള പെട്രോൾ വാങ്ങിയതു ചേർത്തലയിൽ നിന്നാണെന്നു കണ്ടെത്തിയതായി ചാത്തന്നൂർ അസി. പൊലീസ് കമ്മിഷണർ വൈ. നിസാമുദ്ദീൻ പറഞ്ഞു.

Content Highlights: EMCC president Shiju Varghese in police custody

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com