ADVERTISEMENT

ചാല (കണ്ണൂർ)∙ 9 വർഷം മുൻപ് 20 പേരുടെ മരണത്തിനിടയാക്കി പാചക വാതക ടാങ്കർ മറിഞ്ഞു പൊട്ടിത്തെറിച്ച ചാല ബൈപാസിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി ഇന്നലെ വീണ്ടും ടാങ്കർ ലോറി മറിഞ്ഞ് വാതകച്ചോർച്ച. മംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു പാചകവാതകവുമായി പോയ ലോറി വളവ് തിരിയുന്നതിനിടെ ബൈപാസ് ജംക്‌ഷനിൽ മറിയുകയായിരുന്നു. 

Tanker-accident-JPG
ആശങ്ക തണുപ്പിച്ച്: കണ്ണൂർ ചാല ജം‌ക്‌ഷനിൽ നിയന്ത്രണംവിട്ട് മറിഞ്ഞ പാചക വാതക ടാങ്കറിലെ വാതകച്ചോർച്ച തടയാൻ അഗ്നിരക്ഷാ സേന വെള്ളം ചീറ്റുന്നു. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ

മൂന്നു മണിക്കൂർ നീണ്ട ആശങ്കയ്ക്കു ശേഷം വൈകിട്ട് അഞ്ചോടെ മലപ്പുറം ചേളാരിയിൽ നിന്നെത്തിയ ഐഒസി അധികൃതർ മറ്റൊരു ടാങ്കറിലേക്കു പാചക വാതകം മാറ്റാൻ തുടങ്ങിയതോടെയാണ് അപകട ഭീഷണിയൊഴിഞ്ഞത്. അഗ്നിരക്ഷാ സേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ ദുരന്തം ഒഴിവാക്കാൻ സഹായിച്ചു. ലോറിയിൽ നിന്നു തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ തമിഴ്നാട് സ്വദേശി വേൽമുരുകനെ (40) ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

tanker-lorry-accident-kannur
കണ്ണൂർ ചാലയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ ഭാഗത്ത് രക്ഷാപ്രവർത്തനം നടത്തുന്നു.

ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണു ജംക്‌ഷനിൽനിന്നു തലശ്ശേരി ഭാഗത്തേക്കു തിരിയുന്നതിനിടെ നിയന്ത്രണം വിട്ടു ഡിവൈഡറിൽ കയറി ലോറി മറിഞ്ഞത്. അപകടം നടന്നയുടൻ ചാലയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ സ്വയം വീടൊഴിഞ്ഞു. പ്രായമായവരെയും കുട്ടികളെയും നാട്ടുകാർ വാഹനങ്ങളിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. രാത്രിയോടെ വാതകം മുഴുവൻ മാറ്റിയ ശേഷമാണ് ഇവർ വീടുകളിലേക്കു മടങ്ങിയത്.

English Summary: Tanker lorry accident at Kannur Chala bypass

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com