പെൻഷൻ: സത്യവാങ്മൂലം ഓൺലൈനായി നൽകാം
Mail This Article
തിരുവനന്തപുരം ∙ പരിഷ്കരിച്ച പെൻഷൻ അധികമായി കൈപ്പറ്റിയെങ്കിൽ ജൂൺ 30നു മുൻപ് തിരിച്ചടയ്ക്കാമെന്ന സത്യവാങ്മൂലം ഓൺലൈനായി സമർപ്പിക്കാൻ സൗകര്യം. സത്യവാങ്മൂലം നൽകാത്തവരുടെ തുടർന്നുള്ള കുടിശിക തടയും.ജൂൺ 30നു മുൻപാണ് സത്യവാങ്മൂലം നൽകേണ്ടത്. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ, ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്തി വീട്ടിലിരുന്നു തന്നെ സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയും. ആദ്യം മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്ത ശേഷം ആ മൊബൈൽ നമ്പർ ഉപയോഗിച്ച് രണ്ടാമത് ലോഗിൻ ചെയ്താണ് സത്യവാങ്മൂലം സമർപ്പിക്കേണ്ടത്. രേഖകളൊന്നും അപ്‌ലോഡ് ചെയ്യേണ്ടതില്ല. വെബ്സൈറ്റിൽ നൽകിയിട്ടുള്ള ‘സത്യവാങ്മൂലത്തോട് യോജിക്കുന്നു’ എന്ന ബോക്സ് ടിക് ചെയ്ത് സമർപ്പിച്ചാൽ മതി.
മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്യുന്നത്:
http://www.prismplus.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ പ്രവേശിക്കുക.
വലതുവശത്ത് ലോഗിൻ ബോക്സിനു താഴെ Mobile Registration എന്ന ലിങ്കിൽ ക്ലിക് ചെയ്യുക.
അപ്പോൾ തുറക്കുന്ന അടുത്ത പേജിൽ ഏതാണോ നിങ്ങളുടെ ട്രഷറി ശാഖ അതു തിരഞ്ഞെടുക്കുക.
തൊട്ടു താഴെ നിങ്ങളുടെ പേരിന്റെ ആദ്യത്തെ മൂന്നാ നാലോ അക്ഷരങ്ങളോ പേരു പൂർണമായോ നൽകിയ ശേഷം Search ൽ ക്ലിക്ക് ചെയ്യുക
അതേ പേരിൽ ആ ട്രഷറിയിൽ അക്കൗണ്ടുള്ള മുഴുവൻ പേരുടെയും പട്ടിക തെളിയും.
അതിൽ സ്വന്തം പേരിനു വലതു വശത്തു കാണുന്ന Veiw Detailsൽ ക്ലിക് ചെയ്യുക.
പിപിഒ നമ്പർ, പേര്, ജോലി ചെയ്ത വകുപ്പ്, വിരമിച്ച തീയതി എന്നിവ തെളിയും.
സ്വന്തം വിവരങ്ങൾ തന്നെ എന്ന് ഉറപ്പാക്കിയ ശേഷം Proceedൽ ക്ലിക് ചെയ്യുക.
Proceed only if the details are correct എന്ന സന്ദേശം തെളിയും. OK ക്ലിക് ചെയ്യുക.
ഇനി മൊബൈൽ നമ്പർ നൽകി ജനറേറ്റ് ഒടിപി ക്ലിക് ചെയ്യുക.
മൊബൈൽ ഫോണിൽ എസ്എംഎസ് ആയി ലഭിക്കുന്ന ഒടിപി നൽകി Proceed ക്ലിക് ചെയ്യുക.
മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തതായുള്ള സന്ദേശം ലഭിക്കും. ഇതോടെ റജിസ്ട്രേഷൻ പൂർത്തിയായി.
സത്യവാങ്മൂലം സമർപ്പിക്കുന്നത്
http://www.prismplus.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ പ്രവേശിക്കുക.
റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും അതിനു സമീപം കാണിച്ചിരിക്കുന്ന കോഡും നൽകി ഒടിപി ജനറേറ്റ് ചെയ്യുക.
ഒടിപി നൽകിയ ശേഷം Submit ൽ ക്ലിക് ചെയ്യുക
മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള പെൻഷനറുടെ വിവരങ്ങൾ കാണാം.
Viewൽ ക്ലിക് ചെയ്താൽ പെൻഷനറുടെ സത്യവാങ്മൂലം കാണാം.
താഴെ I Agree എന്ന കോളം ടിക് ചെയ്യുക.
ലഭിക്കുന്ന ഒടിപി നൽകി Submit ക്ലിക് ചെയ്യുക.
സമർപ്പിച്ചു കഴിഞ്ഞ സത്യവാങ്മൂലം ഹോം പേജിലെ E-Signed എന്ന ലിങ്കിൽ ക്ലിക് ചെയ്താൽ കാണാം.
Edit ബട്ടൺ ക്ലിക് ചെയ്താൽ പെൻഷനറെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കാണാം. അധിക വിവരങ്ങൾ ആവശ്യമെങ്കിൽ കൂട്ടിച്ചേർത്ത ശേഷം Save ചെയ്യാം.
സമർപ്പിച്ച വിവരങ്ങൾ ട്രഷറി പരിശോധിച്ചു കഴിഞ്ഞാൽ പെൻഷൻ പരിഷ്കരിച്ചതിന്റെ വിശദാംശങ്ങൾ പിഡിഎഫ് രൂപത്തിൽ Edit ബട്ടന്റെ സ്ഥാനത്ത് ലഭ്യമാക്കും.
English Summary: Online affidavit for pension