മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാൾട്ട് ഡിസ്നി ഇന്ത്യ 7 കോടി ; ലുലു ഗ്രൂപ്പ് 5 കോടി
Mail This Article
×
തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധനത്തിന് വാൾട്ട് ഡിസ്നി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ 7 കോടി രൂപയും ലുലു ഗ്രൂപ്പ് 5 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകും.
ആരോഗ്യമേഖലയിൽ യന്ത്രോപകരണങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കുന്നതിനാണ് തുക നൽകുന്നതെന്നു വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ പ്രസിഡന്റ് കെ.മാധവൻ അറിയിച്ചു.
സമ്മതപത്രം മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ലുലുവിന്റെ വാഗ്ദാനം ചെയർമാൻ എം.എ.യൂസഫലിയാണ് മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.