ADVERTISEMENT

കൊച്ചി∙ നാസയുടെ ചൊവ്വ ദൗത്യത്തിൽ ചരിത്രം സൃഷ്ടിച്ചു പറന്ന ‘ഇൻജെന്യൂയിറ്റി’ ഹെലികോപ്റ്ററിൽ മലയാളിയുടെ കയ്യൊപ്പും. ഭൂമിക്കു പുറത്ത് മറ്റൊരു ഗ്രഹത്തിൽ ആദ്യമായി നടത്തിയ വ്യോമപരീക്ഷണമായ ഇൻജെന്യൂയിറ്റിയുടെ പറക്കൽ രാജഗിരി എൻജിനീയറിങ് കോളജ് സോഫ്റ്റ്‌വെയർ വിഭാഗത്തിലെ ജെഫ്രിൻ ജോസിന് അഭിമാനമുഹൂർത്തമാണ്. ഏപ്രിൽ 19 മുതൽ 30 വരെയായിരുന്നു ഇൻജെന്യൂയിറ്റിയുടെ പറക്കൽ. ജെഫ്രിൻ വികസിപ്പിച്ചെടുത്ത 5 സോഫ്റ്റ്‌വെയറുകളാണ് ഇതിനായി നാസ ഉപയോഗിച്ചത്.

‌ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ഡവലപ്പർമാരുടെ കൂട്ടായ്മയായ ഗിറ്റ്ഹബ്ബിൽ നിന്നു പതിനായിരത്തിലേറെ സാങ്കേതിക സംഭാവനകൾ ഇൻജെന്യൂയിറ്റിക്കു രൂപം നൽകുമ്പോൾ നാസ സ്വീകരിച്ചിരുന്നു. പദ്ധതിയുമായി സഹകരിച്ച ജെഫ്രിൻ ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ധരെ മാർസ് 2020 ഹെലികോപ്റ്റർ മിഷൻ ബാഡ്ജ് സമ്മാനിച്ച് ഗിറ്റ്ഹബ് ആദരിച്ചു.

ഗിറ്റ്ഹബ്ബിൽ നിന്ന് ജെഫ്രിന്റെ ഏതൊക്കെ സോഫ്റ്റ്‌വെയറുകളാണ് ഉപയോഗിച്ചതെന്നതിന്റെ വിശദാംശങ്ങൾ നാസ പുറത്തുവിട്ടിട്ടില്ല.രാജഗിരി എൻജിനീയറിങ് കോളജിൽ ഏറെക്കാലമായി ലിനക്സ് അധിഷ്ഠിത ഓപ്പൺ സോഴ്സ് പ്രോഗ്രാമുകൾ ചെയ്യുന്നുണ്ട് ജെഫ്രിൻ. വാഴക്കാല തലക്കോട്ടൂർ ടി.ജി.ജോസിന്റെയും ടെസ്സിയുടെയും മകനാണ്. ഗിറ്റ് ഉപയോഗിച്ചുള്ള വെബ് അധിഷ്ഠിതമായ വെബ്സൈറ്റും ഇന്റർനെറ്റ് ഹോസ്റ്റിങ് സേവനവുമായ ഗിറ്റ്ഹബ് 2018 മുതൽ മൈക്രോസോഫ്റ്റിന്റെ അനുബന്ധ സ്ഥാപനമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com