ADVERTISEMENT

കൊച്ചി ∙ എൻസിപി പ്രതിനിധിയായി തോമസ് കെ. തോമസ് മന്ത്രിസഭയിൽ ഇടം നേടാൻ സാധ്യത. മന്ത്രിയെ തീരുമാനിക്കാനുള്ള പാർട്ടി ഭാരവാഹികളുടെ യോഗം നാളെ തിരുവനന്തപുരത്ത് ചേരാനിരിക്കെ പാർട്ടി കേന്ദ്ര നേതൃത്വം തോമസ് കെ. തോമസിന്റെ പേരിന് അംഗീകാരം നൽകിയതായാണു സൂചന. ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എത്തുമെന്ന് ഇതുവരെ ഉറപ്പില്ല.

പാർട്ടി ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ, ദേശീയ സെക്രട്ടറിമാർ എന്നിവരുൾപ്പെട്ട സമിതിയിൽ എ. കെ. ശശീന്ദ്രനും തോമസ് കെ. തോമസിനും തുല്യ പിന്തുണയുണ്ട്. ഭാരവാഹികളുടെ അഭിപ്രായം തേടുമെന്നല്ലാതെ തീരുമാനത്തിൽ ഇടപെടാൻ അവർക്കു കഴിയില്ല. കേന്ദ്ര നേതൃത്വം ഒരു തീരുമാനം പ്രഖ്യാപിച്ചില്ലെങ്കിൽ 2 എംഎൽഎമാരും സംസ്ഥാന പ്രസിഡന്റുമാണു മന്ത്രിയെ തീരുമാനിക്കേണ്ടത്. സംസ്ഥാന പ്രസിഡന്റ് ടി. പി. പീതാംബരൻ തോമസ് കെ. തോമസിന് ഒപ്പമാണ്.

പാർട്ടിയുടെ രണ്ട് എംഎൽഎമാരിൽ പാർട്ടി ആരെ നിർദേശിച്ചാലും വിരോധമില്ലെന്നു സിപിഎം എൻസിപിയെ അറിയിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം പങ്കിടേണ്ട സാഹചര്യം വന്നാലും ആദ്യ ടേം തോമസ് കെ. തോമസിനു ലഭിക്കാനാണു സാധ്യത.

അതിനിടെ, സംസ്ഥാന പ്രസിഡന്റ് ടി. പി. പീതാംബരനെതിരെ പരസ്യ വിമർശനം നടത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവിയെ പ്രസിഡന്റ്, സ്ഥാനത്തുനിന്നു നീക്കി. എ. കെ. ശശീന്ദ്രനെ പിന്തുണയ്ക്കുന്ന നേതാവാണു മൗലവി. പരസ്യ വിമർശനത്തിനു പാർട്ടി വിശദീകരണം ചോദിച്ചെങ്കിലും നൽകാതിരുന്നതാണു നടപടിക്കു കാരണം. എറണാകുളം ജില്ലാ പ്രസിഡന്റ് ടി. പി. അബ്ദുൽ അസീസിനെതിരെയും നോട്ടിസ് നൽകിയിട്ടുണ്ട്. അദ്ദേഹവും മറുപടി നൽകിയിട്ടില്ല.

English Summary: Chances for new NCP minister in LDF government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com