ADVERTISEMENT

തിരുവനന്തപുരം∙ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജിലെ 'എഡിറ്റ് യുദ്ധം' തുടരുന്നതിനാൽ ജൂൺ 2 വരെ ആർക്കും എഡിറ്റ് ചെയ്യാനാവാത്ത തരത്തിൽ പേജ് ലോക്ക് (പ്രൊട്ടക്റ്റ്) ചെയ്തു. കെ.കെ ബാലകൃഷ്ണൻ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നോ ഇല്ലയോ എന്നതിനെ ചൊല്ലിയായിരുന്നു തർക്കം.

കെ.രാധാകൃഷ്ണൻ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ആദ്യ ദേവസ്വം മന്ത്രിയാണെന്നു വരുത്താൻ കെ.കെ ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജ് തിരുത്തിയെന്നായിരുന്നു കോൺഗ്രസ് അനുഭാവികളുടെ ആരോപണം. ബുധനാഴ്ച രാത്രിയോടെ 1977ലെ ഗസറ്റ് രേഖ അവലംബമാക്കി ‘ദേവസ്വം വകുപ്പ്’ ചുമതല ബാലകൃഷ്ണന് ഉണ്ടായിരുന്നുവെന്ന വിവരം പേജിൽ തിരികെ ചേർത്തെങ്കിലും എഡിറ്റ് യുദ്ധം തുടർന്നു. ഗസറ്റ് രേഖയും നീക്കം ചെയ്യപ്പെട്ടു. 

പിന്നീട് വിക്കിപീഡിയയിൽ അഡ്മിൻ ചുമതലയുള്ളവർ ഇതു തിരികെ ചേർത്തു. തർക്കം പരിഹരിക്കുന്നതു വരെയോ ജൂൺ 2 വരെയോ മറ്റ് എഡിറ്റിങ് അനുവദിക്കില്ലെന്ന അറിയിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ പേജിൽ ദേവസ്വം വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. 

English Summary: Wikipedia locks former minister Balakrishnan page following editing issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com