സൗമ്യയ്ക്ക് ഇസ്രയേലിന്റെ ആദരമായി പൗരത്വം
Mail This Article
ചെറുതോണി ∙ ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ആരോഗ്യ പ്രവർത്തക സൗമ്യ സന്തോഷിന് ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നൽകുമെന്ന് ഇസ്രയേൽ. ഇസ്രയേൽ എംബസിയിലെ ഉപമേധാവി റോണി യദീദിയയാണ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്.
സൗമ്യ ഓണററി പൗരത്വത്തിന് അർഹയാണെന്ന് ഇസ്രയേലിലെ ജനങ്ങൾ വിശ്വസിക്കുന്നു. ഇസ്രയേൽ ജനത തങ്ങളിൽ ഒരാളായാണ് സൗമ്യയെ കാണുന്നത്. ദേശീയ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ കുഞ്ഞിനെ ഇസ്രയേൽ സംരക്ഷിക്കും, അദ്ദേഹം പറഞ്ഞു. ഇസ്രയേലിന്റെ ഈ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സൗമ്യയുടെ ഭർതൃ സഹോദരി ഇസ്രയേലിലുള്ള ഷെർലി പറഞ്ഞു.