ഡിഎസ്ജെപി: ദല്ലാൾ നന്ദകുമാറിന്റെ ഇടപെടലിൽ അന്വേഷണം
Mail This Article
കൊല്ലം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്കു വേണ്ടി വിവാദ ദല്ലാൾ നന്ദകുമാർ സ്ഥാനാർഥികളെ നിർത്തിയതിനു പിന്നിലെ ലക്ഷ്യത്തെക്കുറിച്ചു പൊലീസ് അന്വേഷണം. ഇവർക്കുവേണ്ടി പാർട്ടിയും നന്ദകുമാറും ലക്ഷങ്ങൾ ചെലവഴിച്ചതിനു പിന്നിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും അന്വേഷണം ശക്തമാക്കി. നന്ദകുമാറിനെ ഇന്നോ നാളെയോ ചോദ്യം ചെയ്യും.
കുണ്ടറ, കൊട്ടാരക്കര, തിരുവല്ല, ചെങ്ങന്നൂർ, കുട്ടനാട്, അരൂർ, തൃക്കാക്കര, കോഴിക്കോട്, ഗുരുവായൂർ, വേങ്ങര എന്നീ മണ്ഡലങ്ങളിലാണു ഡിഎസ്ജെപി മത്സരിച്ചത്. ഇതിൽ കുണ്ടറ, വേങ്ങര, ചെങ്ങന്നൂർ, അരൂർ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയതു നന്ദകുമാർ ആണെന്നാണു പാർട്ടി നേതാക്കൾ പൊലീസിനു നൽകിയ മൊഴി.
സ്ഥാനാർഥികൾക്കു വേണ്ടി ലക്ഷങ്ങൾ ചെലവഴിച്ചതായും മൊഴിയുണ്ട്. 10 മണ്ഡലങ്ങളിലും പ്രചാരണത്തിനു വാഹനങ്ങളും നന്ദകുമാർ വിട്ടുകൊടുത്തു. ചില മണ്ഡലങ്ങളിൽ ആളുകളെയും പ്രചാരണത്തിനായി നിയോഗിച്ചു. എന്നാൽ, നന്ദകുമാറിനു ഡിഎസ്ജെപിയിൽ ഭാരവാഹിത്വമില്ലെന്നു ഭാരവാഹികൾ പറയുന്നു.
English Summary: Police investigation regarding Nandakumar involvement in placing candidates for DSJP