ADVERTISEMENT

പാലക്കാട് ∙ എൻഡിഎ പാലക്കാട് സ്ഥാനാർഥി ഇ. ശ്രീധരനെ തേ‍ാൽപിക്കാൻ ബിജെപി സംസ്ഥാന നേതാവ്, കേ‍ാൺഗ്രസ് സ്ഥാനാർഥിയുമായി ഡീൽ നടത്തിയെന്ന പ്രചാരണം അസംബന്ധമാണെന്നു പാർട്ടി ജില്ലാ നേതൃത്വം.

കഴിഞ്ഞ 3 തിരഞ്ഞെടുപ്പുകളിലെ വേ‍ാട്ടു നേ‍ാക്കിയാൽ ഡീൽ നടന്നതു കേ‍ാൺഗ്രസും സിപിഎമ്മും തമ്മിലാണെന്നു വ്യക്തമാകുമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ് പറഞ്ഞു. മണ്ഡലത്തിലെ ഓരേ‍ാ തിരഞ്ഞെടുപ്പിലും വേ‍ാട്ടു വിഹിതം കൂട്ടിയതു ബിജെപിക്കു മാത്രമാണ്. കേ‍ാൺഗ്രസും സിപിഎമ്മും നടത്തിയ കച്ചവടമാണ് ഈ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നടന്നത്. ഷാഫി പറമ്പിലിനെ സിപിഎം എംഎൽഎ ആയാണ് ഇടതു സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിച്ചതെന്നും ബിജെപി ആരേ‍ാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com