കച്ചവട മേഖലയെ ബജറ്റ് അവഗണിച്ചു: ടി.നസിറുദ്ദീൻ
Mail This Article
×
കോഴിക്കോട് ∙ സംസ്ഥാന ബജറ്റ് കച്ചവട മേഖലയെ പാടേ അവഗണിച്ചുവെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ. കോവിഡ് ദുരന്തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യാപാരികൾക്ക് സർക്കാർ എന്തെങ്കിലും നൽകുമെന്നു പ്രതീക്ഷിച്ചിരുന്നു.
നികുതി വർധന ഉണ്ടാകില്ല എന്നു പറയുന്നുണ്ടെങ്കിലും കോവിഡ് വ്യാപനം കഴിഞ്ഞു സാധാരണ നിലയിലാകുമ്പോൾ നികുതി കൂട്ടി പിരിക്കും എന്നു ഭയപ്പെടുന്നു. വ്യാപാരികൾക്ക് ഒരു മന്ത്രാലയം വേണമെന്ന ആവശ്യവും പരിഗണിച്ചില്ല. ബജറ്റ് ഭേദഗതിക്കു മുൻപു കച്ചവടക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്നു പ്രതീക്ഷിക്കുന്നതായി നസിറുദ്ദീൻ പറഞ്ഞു.
English Summary: No New Tax offered in Budget - its a relief says trade sector
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.