ADVERTISEMENT

തിരുവനന്തപുരം ∙ തോട്ടവിളകളുടെ വൈവിധ്യവൽക്കരണത്തിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്കു ബജറ്റിൽ 2 കോടി രൂപ. പരമ്പരാഗത തോട്ടവിളകൾക്കു പുറമേ റംബുട്ടാൻ, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട്, മാങ്കോസ്റ്റീൻ, ലോങ്കൻ ഉൾപ്പെടെ പുതിയ ഇനം ഫലവർഗങ്ങൾ കൃഷി ചെയ്യാനും വിപണനം ചെയ്യാനും ശേഖരിച്ചു സൂക്ഷിക്കാനും മൂല്യവർധന ഉറപ്പാക്കാനും നടപടി സ്വീകരിക്കും. ബന്ധപ്പെട്ട വകുപ്പുകൾ നയം രൂപീകരിച്ച് 6 മാസത്തിനകം പദ്ധതി തയാറാക്കും. പ്ലാന്റേഷൻസ് ഡയറക്ടറേറ്റ് ശക്തിപ്പെടുത്താൻ 2 കോടി അനുവദിച്ചു.

∙ ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിന് അനുസൃതമായ കൃഷി, പരിപാലനം, വിളവെടുപ്പ്, വെയർ ഹൗസുകളുടെ ഉപയോഗം, കോൾഡ് സ്റ്റോറേജുകളുടെ ശൃംഖല, വിപണനം എന്നിവ വരെയുള്ള വിവിധ ഘട്ടങ്ങളുടെ ഏകോപനം, ക്ലൗഡ് കംപ്യൂട്ടിങ്, ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ആധുനീകരിക്കും. പ്രാഥമിക ചെലവിനു 10 കോടി.

∙ മരച്ചീനി, മറ്റു കിഴങ്ങുവർഗങ്ങൾ, കശുമാങ്ങ, മാങ്ങ, ചക്ക, വിവിധയിനം വാഴപ്പഴങ്ങൾ, മറ്റു പഴവർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കും.

∙ കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടവരെയും ചെറുപ്പക്കാരെയും കൃഷിയിലേക്ക് ആകർഷിക്കുന്നതിനും ഉൽപന്നങ്ങൾക്കു ന്യായവില ഉറപ്പു വരുത്തുന്നതിനും വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃഷി വകുപ്പിനെ നവീകരിച്ചു കൃഷി ഭവനുകൾ സ്മാർട് ആക്കും.

∙കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിനായി വിവരസാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സേവന ശൃംഖല. ഇതിനായി സംസ്ഥാനത്തെ 2 ജില്ലകളിൽ ഈ വർഷം പൈലറ്റ് പദ്ധതി. കാർഷിക ഉൽപാദക കമ്പനികളെയും സഹകരണ സംഘങ്ങളെയും കർഷക ചന്തകളെയും പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതിനു 10 കോടി രൂപ.

∙കേരള ബാങ്കിൽനിന്നു കുറഞ്ഞ പലിശയ്ക്കു കൃഷി വായ്പ.

∙കർഷകരുടെയും കിഫ്ബിയുടെയും പങ്കാളിത്തത്തോടെ 5 അഗ്രോപാർക്കുകൾ സ്ഥാപിക്കും.

∙പാൽ ഉപയോഗിച്ചുളള മൂല്യവർധിത ഉൽ‌പന്നങ്ങളുടെ ഫാക്ടറി ആരംഭിക്കാൻ 10 കോടി രൂപ.

English Summary: Kerala budget allocation for horticultural crops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com