ADVERTISEMENT

മുൻഗണനാ മേഖലയ്ക്ക് ഊന്നൽ നൽകി വായ്പകൾ കൊടുക്കാൻ ബാങ്കുകൾക്കു സാധ്യത കൂടുന്നു എന്നതാണു ബജറ്റിന്റെ ഒരു പ്രത്യേകത.

കൃഷി, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, കുടുംബശ്രീ സ്വയം സഹായ സംഘങ്ങൾ എന്നിവയ്ക്കു കൊടുക്കുന്ന വായ്പകൾക്കു സർക്കാർ പലിശ ഇനത്തിൽ സബ്സിഡി നൽകാൻ ഉദ്ദേശിക്കുന്നു. ഈ നടപടി സർക്കാരിന്റെ പങ്കാളിത്തം ഈ വായ്പകളിൽ ഉറപ്പാക്കുന്നു. വായ്പ എടുക്കുന്നവർക്ക് പലിശ ഭാരം കുറയും.

സംസ്ഥാന സർക്കാരിനു സ്വാധീനമുള്ള കേരള ബാങ്ക്, കെഎഫ്സി, കെഎസ്എഫ്ഇ, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, വാണിജ്യ ബാങ്കുകൾ എന്നിവ വഴിയാണ് വായ്പ ഒരുക്കുക.

ധനകാര്യ മേഖലയിൽ സാധാരണ കണ്ടുവരുന്ന ഒരു തരം ‘ലീവെറെജിങ്’ എന്നു വേണമെങ്കിൽ ഇതിനെ വിളിക്കാം. ഉദാഹരണമായി, 1000 കോടിയുടെ വായ്പകൾക്ക് 10% പലിശ ആണെങ്കിൽ മൊത്തം 100 കോടി ആണല്ലോ പലിശ. അതിൽ 3% സർക്കാർ വഹിക്കും. ബാക്കി വായ്പ എടുക്കുന്നവർ.

മൊത്തം 8300 കോടി രൂപയുടെ വായ്പയാണ് ഈ രീതിയിൽ കൊടുക്കാൻ ഉദ്ദേശിക്കുന്നത്.

ഗ്രൂപ്പ് വായ്പ എന്ന രീതിയിൽ, വ്യാപാര മേഖലയിലെ സംഘടനകളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് തിരിച്ചടവ് ഉറപ്പാക്കാൻ ഉള്ള സംവിധാനം കൂടി ഉണ്ടായാൽ ഇതും ഒരു കേരള മോഡൽ ആകാൻ ഉള്ള സാധ്യത ഉണ്ട്.

(ബാങ്കിങ് മേഖലയിലെ ഉന്നത ഉദ്യോഗസ്ഥനാണു ലേഖകൻ. അഭിപ്രായം വ്യക്തിപരം)

സൂക്ഷ്മ, ചെറുകിട വ്യവസായങ്ങൾക്ക് 2000 കോടി വായ്പ

തിരുവനന്തപുരം∙ കോവിഡ് മൂലം പ്രതിസന്ധിയിലായ സൂക്ഷ്മ, ചെറുകിട വ്യവസായങ്ങൾക്കു 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കുമെന്നു ബജറ്റിൽ പ്രഖ്യാപനം. എംഎസ്എംഇ സംരംഭങ്ങൾക്കു കുറഞ്ഞ പലിശനിരക്കിൽ അധിക പ്രവർത്തന മൂലധന വായ്പയും ടേം ലോണും ലഭ്യമാക്കും. പലിശ ഇളവ് നൽകാൻ 50 കോടി രൂപ വകയിരുത്തി.

വ്യവസായ വകുപ്പ് നടപ്പാക്കുന്ന സംരംഭകത്വ സഹായ പദ്ധതിക്ക് 25 കോടി രൂപയും നാനോ വ്യവസായ ഭവന യൂണിറ്റുകൾക്കു മാർജിൻ മണിയും പലിശ സഹായവും നൽകാനുള്ള പദ്ധതിക്ക് 15 കോടി രൂപയും അധികം വകയിരുത്തി.

Content Highlight: Loan subsidy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com