കാലം കരുതിവച്ചതു പോലെ; കെ. സുരേന്ദ്രനെതിരെ തിരുവഞ്ചൂരിന്റെ മകന്റെ പോസ്റ്റ്
Mail This Article
കോട്ടയം ∙ രാഷ്ട്രീയ നേതാക്കളെക്കുറിച്ചും അവരുടെ മക്കളെക്കുറിച്ചും കള്ളക്കഥ മെനഞ്ഞ് സംശയത്തിന്റെ നിഴലിലാക്കി അപമാനിക്കുന്നതിൽ ഒന്നാം സ്ഥാനത്തുള്ളയാളാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെന്ന് തിരുവഞ്ചൂർ രാധാകൃഷ്ന്റെ മകൻ അർജുൻ രാധാകൃഷ്ണന്റെ ഫെയ്സ്ബുക് പോസ്റ്റ്.
2013ൽ തിരുവഞ്ചൂർ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് തനിക്കെതിരെ സുരേന്ദ്രൻ കള്ളക്കഥ പ്രചരിപ്പിച്ചു. ഗുജറാത്തിൽ തനിക്ക് ബിസിനസുണ്ടെന്നും അവിടുത്തെ മന്ത്രിമാരുമായി ചർച്ച നടത്തിയെന്നുമാണ് സുരേന്ദ്രൻ ആരോപണം ഉന്നയിച്ചതെന്ന് അർജുൻ പറയുന്നു, ആരോപണത്തിൽ സത്യമില്ലെന്ന് അറിയാമെങ്കിലും സംശയത്തിന്റെ നിഴലിൽ നിർത്താനാണു സുരേന്ദ്രൻ ശ്രമിച്ചത്.
കാലം കരുതിവച്ചതുപോലെയാണ് ഇപ്പോൾ സുരേന്ദ്രന്റെ മകനെതിരെയും ആരോപണം വന്നത്. മകൻ നിരപരാധി ആണോ എന്നറിയില്ല. അങ്ങനെയെങ്കിൽ സുരേന്ദ്രൻ അനുഭവിക്കുന്ന മാനസിക സംഘർഷം മനസിലാകുന്നുണ്ടെന്നും അർജുന്റെ കുറിപ്പിൽ പറയുന്നു.
English Summary: Arjun Radhakrishnan's FB post against K Surendran