മൈക്കിൾ എ. കള്ളിവയലിൽ അന്തരിച്ചു
Mail This Article
പീരുമേട് ∙ പ്രമുഖ പ്ലാന്ററും വ്യവസായിയുമായ മൈക്കിൾ എ. കള്ളിവയലിൽ (98) അന്തരിച്ചു. ഹൈറേഞ്ചിലെ വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനും രാജ്യത്തെ ആദ്യ ബ്ലോക്ക് റബർ പ്രോസസിങ് ഫാക്ടറി ഉടമയുമായിരുന്നു മൈക്കിൾ കള്ളിവയലിൽ. പാലാ വിളക്കുമാടത്ത് കൊണ്ടൂപ്പറമ്പിൽ പരേതനായ കെ.സി. ഏബ്രഹാമിന്റെ (കള്ളിവയലിൽ പാപ്പൻ) മകനാണ്.
പിതാവിനെ പിന്തുടർന്ന് തോട്ടം വ്യവസായത്തിലെത്തിയ മൈക്കിൾ റബർ, ഏലം, തേയില കൃഷി വ്യാപകമായി ആരംഭിച്ചു. ഒട്ടേറെ തോട്ടങ്ങളുടെ സാരഥ്യം ഏറ്റെടുത്തു. കുട്ടിക്കാനം, ആനവിലാസം, കമ്പംമെട്ട്, പുല്ലുപാറ, പാലാ മല്ലികശ്ശേരി എന്നീ എസ്റ്റേറ്റുകൾ സ്ഥാപിച്ചു.
1959–ൽ മോട്ടർ വ്യവസായ രംഗത്തെത്തി. കേരള കാത്തലിക് ട്രസ്റ്റ് പ്രസിഡന്റായി 31 വർഷം പ്രവർത്തിച്ചു. ഏന്തയാർ മർഫി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, ജെ.ജെ. മർഫി മെമ്മോറിയൽ പബ്ലിക് സ്കൂൾ, മുണ്ടക്കയം പാപ്പൻ മെമ്മോറിയൽ പബ്ലിക് സ്കൂൾ എന്നിവയുടെ സ്ഥാപകനാണ്.
മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിനു പാലാ മല്ലികശ്ശേരിയിലെ വസതിയിലെത്തിക്കും. സംസ്കാരം രണ്ടിനു പൈക വിളക്കുമാടം സെന്റ് ഫ്രാൻസിസ് പള്ളിയിൽ. കുരുവിനാക്കുന്നേൽ കുടുംബാംഗം മേരി (മറിയമ്മ) ആണ് ഭാര്യ. മക്കൾ: റാണി ആലപ്പുഴ), വിമല (യുഎസ്), അന്ന ഗീത (യുഎസ്), ജോസഫ് (പ്ലാന്റർ) റോഷൻ (യുകെ.) മരുമക്കൾ: ജോൺ നെരോത്ത് (ആലപ്പുഴ), പർവേശ് എസ്. മുഹമ്മദ് (യുഎസ്), വർഗീസ് കാപ്പിൽ (യുഎസ്എ) പ്രീതി (കൊല്ലംകുളം കാഞ്ഞിരപ്പള്ളി), ഡോ.കെ.എ. ഏബ്രഹാം (കൊട്ടാരത്തിൽ, യുകെ). പരേതരായ പ്ലാന്റർമാർ ജോസ് കള്ളിവയലിൽ, ചാക്കോ കള്ളിവയലിൽ, ഏബ്രഹാം കള്ളിവയലിൽ എന്നിവർ മൂത്ത സഹോദരന്മാരാണ്.
English Summary: Michael A. Kallivayalil passes away