ADVERTISEMENT

വടകര ∙ ടി.പി.ചന്ദ്രശേഖരൻ പണ്ട് ഉപയോഗിച്ചിരുന്ന 9447933040 മൊബൈൽ നമ്പർ ഇനി കെ.കെ.രമ എംഎൽഎയുടെ ഔദ്യോഗിക ഫോൺ നമ്പർ. 0496 2512020 എന്ന ഓഫിസ് നമ്പറിന് പുറമെയാണ് ടിപിയുടെ ഓർമയ്ക്കായി ഈ നമ്പരും കൂടി ഓഫിസ് ഉപയോഗത്തിന് സജ്ജമാക്കിയത്.

രാഷ്ട്രീയ ഭേദമില്ലാതെ ഈ നമ്പരിൽ ഏതു സമയത്തും എംഎൽഎയെ വിളിക്കാമെന്നു പറഞ്ഞ് കെ.കെ.രമ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു. സന്ദേശം ഇങ്ങനെ. ‘‘2012 മേയ് 4ന് രാത്രിയിൽ ടിപിയുടെ ഇടനെഞ്ചിൽ വെട്ടേൽക്കുമ്പോൾ ചിതറിപ്പൊയൊരു ഫോണുണ്ട്. ഏതു പാതിരാവിലും ആർക്കും വിളിക്കാവുന്ന നമ്പർ. രോഗവും സാമ്പത്തിക ബുദ്ധിമുട്ടും പ്രശ്നങ്ങളുമെല്ലാം ആ ഒരു കോളിൽ പരിഹരിക്കപ്പെടുമായിരുന്നു. സാന്ത്വനവും ശാസനയുമെല്ലാം ആ ഫോണിലൂടെ പലരും അനുഭവിച്ചിരുന്നു. അതിൽ രാഷ്ട്രീയഭേദമില്ലായിരുന്നു.

രണ്ടോ മൂന്നോ റിങ്ങുകൾക്കുള്ളിൽ എടുത്തിരുന്നൊരു ഫോൺ. വടകര എംഎൽഎയെ വിളിക്കാൻ ഇതു തന്നെയാണ് ഫോൺ. അതേ. വടകരയിൽ ഇനി ടി.പി വിളി കേൾക്കും.’’ സമൂഹ മാധ്യമങ്ങളിൽ രമയുടെ സന്ദേശം  പ്രചരിക്കുകയാണിപ്പോൾ.

English Summary: KK Rema uses TP Chandrasekharan phone number

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com