ADVERTISEMENT

കോട്ടയം∙ പരിശുദ്ധ  ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ  ദേഹവിയോഗത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചിച്ചു. ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദിയസ്കോറസിന്  ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ് ലിയോപോളോ ഗിറേല്ലി മുഖേനയാണ് സന്ദേശം അയച്ചത്.

‘‘മലങ്കര സഭയുടെ മെത്രാപ്പൊലീത്തമാരോടും വൈദികരോടും വിശ്വാസികളോടും എന്റെ വ്യക്തിപരമായ അനുശോചനവും പ്രാർഥനാധിഷ്ഠിതമായ ഐക്യവും അറിയിക്കുന്നു. സഭയുടെ ഇടയനും ആത്മീയ പിതാവുമായി സേവനമനുഷ്ഠിച്ച പരിശുദ്ധ പിതാവിന്റെ ശ്രേഷ്ഠമായ ഇടയശുശ്രൂഷയിലൂടെ നിങ്ങൾക്കു ലഭിച്ച അനേക ദാനങ്ങളെ പ്രതി ഞാൻ ദൈവത്തിനു നന്ദി സമർപ്പിക്കുന്നു. 2013 സെപ്റ്റംബറിൽ റോമിൽ ഞങ്ങൾ പരസ്പരം ഒരുമിച്ചു കൂടിയത് പ്രത്യേകം നന്ദിപൂർവം ഞാൻ സ്മരിക്കുന്നു. എന്റെ സഹോദര ഐക്യവും പ്രാർഥനാ പൂർവമായ ഒരുമയും ദയവായി സ്വീകരിക്കുമല്ലോ.’’ – ഫ്രാൻസിസ് മാർപാപ്പ സന്ദേശത്തിൽ പറയുന്നു.

English Summary: Pope Francis condoles Baselios Marthoma Paulose II Catholicos demise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com