10 ലക്ഷം ഫോളോവേഴ്സുമായി പൊലീസ് ഇൻസ്റ്റഗ്രാം; ബഹുദൂരം മുന്നിൽ കേരള പൊലീസ്
Mail This Article
×
തിരുവനന്തപുരം ∙ പത്തു ലക്ഷം ഫോളോവേഴ്സ് ഉള്ള രാജ്യത്തെ ആദ്യത്തെ പൊലീസ് ഇൻസ്റ്റഗ്രാം അക്കൗണ്ടെന്ന നേട്ടം സ്വന്തമാക്കി കേരള പൊലീസ്. ലോകത്ത് ഏറ്റവും അധികം പേർ പിന്തുടരുന്ന സ്റ്റേറ്റ് പൊലീസ് ഫെയ്സ്ബുക് പേജ് എന്ന നേട്ടത്തിന് ശേഷമാണ് പുതിയ നേട്ടം.
രാജ്യത്തെ പ്രധാന പൊലീസ് സേനകളായ മുംബൈ പൊലീസിനെയും ബെംഗളൂരു സിറ്റി പൊലീസിനെയും ബഹുദൂരം പിന്നിലാക്കിയാണ് കേരള പൊലീസ് വൻ മുന്നേറ്റമുണ്ടാക്കിയത്. എഡിജിപി മനോജ് ഏബ്രഹാമിന്റെ മേൽനോട്ടത്തിലുള്ള സോഷ്യൽ മീഡിയ സെല്ലിൽ എഎസ് ഐ കമൽനാഥ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വി.എസ്.ബിമൽ, പി.എസ്. സന്തോഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ബി.ടി. അരുൺ, കെ.സന്തോഷ്, അഖിൽ, നിധീഷ് എന്നിവരാണുള്ളത്.
English Summary: Kerala police instagram page crosses 10 lakh followers
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.