ADVERTISEMENT

തിരുവനന്തപുരം ∙ ലോക്താന്ത്രിക് ജനതാദൾ (എൽ‍‍ജെഡി) സംസ്ഥാന നേതൃത്വത്തിലെ ഭിന്നത തീർക്കാൻ കേന്ദ്ര നേതൃത്വം ഇടപെടും. പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് യാദവിനെ ഇരുവിഭാഗം നേതാക്കളും കണ്ടു പരാതികൾ ധരിപ്പിച്ചിരുന്നു.

പാർട്ടിയിൽ സമഗ്ര അഴിച്ചുപണി വേണമെന്ന് വർഗീസ് ജോർജ്, കെ.പി.മോഹനൻ, ഷേക്ക് പി.ഹാരിസ്, വി.സുരേന്ദ്രൻപിള്ള എന്നിവർ ശരദ് യാദവിനോട് അഭ്യർഥിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാറിന്റെ നേതൃത്വത്തിനെതിരെയും പരാതി ഉന്നയിച്ചു. 

പിന്നീട് ശ്രേയാംസ് കുമാറും പാർട്ടി ദേശീയ അധ്യക്ഷനെ കണ്ട് നിലപാട് വ്യക്തമാക്കി. പാർട്ടി ഒരുമിച്ചു പോകണമെന്നാണ് ശരദ് യാദവ് ആവശ്യപ്പെട്ടത്. അതിന് ആവശ്യമായ ശ്രമം ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും വ്യക്തമാക്കി.

പാർട്ടിയിൽ നേതൃമാറ്റത്തിനുള്ള സാഹചര്യം നിലവിലില്ലെന്ന് ശ്രേയാംസ് കുമാർ ഡൽഹിയിൽ പറഞ്ഞു. അഭിപ്രായ വ്യത്യാസം ചർച്ച ചെയ്തു പരിഹരിക്കും. അവസാന രണ്ടര വർഷം പാർട്ടിക്ക് മന്ത്രിസ്ഥാനം നൽകാമെന്ന് കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ വാക്കാൽ പറഞ്ഞിരുന്നു. ആ യോഗത്തിൽ‌ താൻ പങ്കെടുത്തിട്ടില്ല – ശ്രേയാംസ് പറഞ്ഞു.

English Summary: Central leadership to interfere to solve issues in kerala party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com