തുടർഭരണം കിട്ടിയ ആദ്യ മുഖ്യമന്ത്രി അച്യുതമേനോൻ: പന്ന്യൻ രവീന്ദ്രൻ
Mail This Article
തിരുവനന്തപുരം∙ പിണറായി വിജയനു മുൻപ് 1970 ൽ സി.അച്യുതമേനോൻ തുടർഭരണം കിട്ടിയ മുഖ്യമന്ത്രി ആയിട്ടുണ്ടെന്ന് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ചൂണ്ടിക്കാട്ടി. എൽഡിഎഫിനു ലഭിക്കും മുൻപ് ’77 ലെ ഐക്യമുന്നണി സർക്കാരിനു തുടർഭരണം ലഭിച്ചു. പി.കൃഷ്ണപിള്ളയ്ക്ക് 41–ാം വയസ്സിൽ അകാല മൃത്യു സംഭവിച്ചില്ലായിരുന്നെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടി പിളരുമായിരുന്നില്ലെന്നും മനോരമ ഓൺലൈൻ ക്രോസ് ഫയർ അഭിമുഖത്തിൽ പന്ന്യൻ പറഞ്ഞു.
അച്യുതമേനോന്റെ സംഭാവനകൾ ആരു മറച്ചു പിടിക്കാൻ ശ്രമിച്ചാലും ജനമനസ്സിൽ തുടരും.പാർട്ടിയിൽ ഉള്ളവരുടെ കഴിവുകൾ വിനിയോഗിക്കുന്നതിലും ഏവരെയും യോജിപ്പിച്ചു കൊണ്ടുപോകുന്നതിലും മറ്റാരും കാണിക്കാത്ത മികവാണു പി.കൃഷ്ണപിള്ളയ്ക്ക് ഉണ്ടായിരുന്നത്. 41–ാം വയസ്സിൽ പാമ്പു കടിയേറ്റു മരിച്ചില്ലായിരുന്നു എങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പ് അദ്ദേഹത്തിന് ഒരുപക്ഷേ തടയാൻ സാധിക്കുമായിരുന്നു– പന്ന്യൻ പറഞ്ഞു.
English Summary: Pannyan Raveendran in cross fire interview