ADVERTISEMENT

കൊച്ചി ∙ 3 അഭിഭാഷകരെ പുതിയ ജില്ലാ ജഡ്ജിമാരായി ഹൈക്കോടതി നേരിട്ടു നിയമിച്ചു. എറണാകുളം പള്ളുരുത്തി ചിറക്കൽ ആൻസ് വില്ലയിൽ സ്മിത ജോർജ്, കോഴിക്കോട് കൊയിലാണ്ടി ഉള്ളിയേരി ശങ്കർവില്ലയിൽ ടി.ബിജു, തൃശൂർ കുന്ദംകുളം കീഴൂർ അഞ്ചങ്ങാടി റോഡ് മലയിൽ സി.എം. സീമ എന്നിവർക്കാണു നിയമനം. സ്മിത പാലക്കാട് എംഎസിടിയിലും ബിജു കാസർകോട് എംഎസിടിയിലും സീമ കൽപ്പറ്റ എംഎസിടിയിലും ചാർജ് എടുക്കും.

ജഡ്ജിമാർക്ക് സ്ഥലംമാറ്റം

കൊച്ചി ∙ 12 ജില്ലാ ജഡ്ജിമാർക്കു സ്ഥലം മാറ്റം. തൃശൂർ ജില്ലാ ജഡ്ജി ഡി. അജിത് കുമാറിനെ കണ്ണൂർ കുടുംബക്കോടതിയിലും തലശ്ശേരി ജില്ലാ ജഡ്ജി കെ.കെ. സുജാതയെ ആലപ്പുഴയിലും കാസർകോട് ജില്ലാ ജഡ്ജിയായിരുന്ന പി.ജെ. വിൻസെന്റിനെ തൃശൂരിലും മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജിയായിരുന്ന ജോബിൻ സെബാസ്റ്റ്യനെ തലശേരിയിലും മാവേലിക്കര അഡി. ജില്ലാ ജഡ്ജിയായിരുന്ന പി.വി. ബാലകൃഷ്ണനെ കാസർകോടും ജില്ലാ ജഡ്ജിമാരായി നിയമിച്ചു.

കൊല്ലം അഡി. ജില്ലാ ജഡ്ജിയായിരുന്ന പി. ഷേർളിദത്തിനെ പത്തനംതിട്ടയിലും എറണാകുളം അഡി. ജില്ലാ ജഡ്ജി ഡി. സുരേഷ് കുമാറിനെ ഇരിങ്ങാലക്കുടയിലും മഞ്ചേരി അഡി. ജില്ലാ ജഡ്ജിയായിരുന്ന ടി.പി. സുരേഷ് ബാബുവിനെ കൽപറ്റയിലും തലശ്ശേരി അഡി. ജില്ലാ ജഡ്ജിയായിരുന്ന എം. തുഷാറിനെ തലശ്ശേരിയിലും കുടുംബക്കോടതി ജഡ്ജിമാരായി നിയമിച്ചു.

പാലക്കാട് അഡി. ജില്ലാ ജഡ്ജി ആഷ്. കെ. ബാലിനെ ആലപ്പുഴ എംഎസി‌ടി ജഡ്ജിയായും കോഴിക്കോട് അഡി. ജില്ലാ ജഡ്ജിയായിരുന്ന പി. മോഹനകൃഷ്‌ണനെ കോഴിക്കോട് അഡി. ജില്ലാ ജഡ്ജിയായും (ഫോറസ്റ്റ് ട്രൈബ്യൂണൽ) ഇരിങ്ങാലക്കുട കുടുംബക്കോടതി ജഡ്ജി എസ്.എസ്. സീനയെ മാവേലിക്കര അഡി. ജില്ലാ ജഡ്ജിയായും നിയമിച്ചു.

English Summary: Transfer for District Judges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com