ഹസൻ തുടരും; മുരളി പ്രചാരണ വിഭാഗം അധ്യക്ഷൻ
Mail This Article
×
ന്യൂഡൽഹി ∙ യുഡിഎഫ് കൺവീനറായി എം.എം.ഹസൻ തുടരുന്നതിന് കോൺഗ്രസ് ഹൈക്കമാൻഡിന്റെ അനുമതി. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഹസൻ തുടരുന്നതിനെ സംസ്ഥാന നേതൃത്വവും പാർട്ടി എംപിമാരും അനുകൂലിച്ചതിനു പിന്നാലെയാണിത്.
കൺവീനറെ സംസ്ഥാനത്താണു തീരുമാനിക്കുന്നതെന്നും അവിടെ ഹസനു പിന്തുണയുള്ളതിനാൽ തങ്ങൾക്ക് എതിർപ്പൊന്നുമില്ലെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ ‘മനോരമ’യോടു പറഞ്ഞു.
കൺവീനറായി പരിഗണിക്കപ്പെട്ടിരുന്ന കെ.മുരളീധരൻ എംപിയെ കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷനാക്കി. ദൗത്യം ഏറ്റെടുക്കുമെന്നും പരിഭവമില്ലെന്നും മുരളീധരൻ പറഞ്ഞു.
English Summary: M.M. Hassan to continue as udf convener
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.