ADVERTISEMENT

ന്യൂഡൽഹി ∙ അഭിഭാഷകരായ മുഹമ്മദ് നിയാസിനെയും വിജു ഏബ്രഹാമിനെയും ഹൈക്കോടതി ജഡ്ജിമാരായി രാഷ്ട്രപതി നിയമിച്ചു.  തലശ്ശേരി ചൊവ്വാകാരൻ പുതിയപുരയിൽ കുടുംബാംഗമായ മുഹമ്മദ് നിയാസ് പിഎസ്‌സി മുൻ ചെയർമാൻ അന്തരിച്ച സാവൻകുട്ടിയുടെയും മറിയത്തിന്റെയും മകനാണ്.

എറണാകുളം ഇആർജി റോഡ് എമ്പ്രയിൽ കുടുംബാംഗമായ വിജു ഏബ്രഹാം ഹൈക്കോടതി മുൻ അഭിഭാഷകൻ അന്തരിച്ച എ.കെ. അവിരായുടെയും കുഞ്ഞൂഞ്ഞമ്മയുടെയും മകനാണ്. ഇരുവരും 1995 ൽ നിയമബിരുദം നേടി. മുഹമ്മദ് നിയാസ് ഭരണഘടന, സിവിൽ, ക്രിമിനൽ, കോഫെപോസ നിയമങ്ങളിൽ വിദഗ്ധനാണ്. വിജു ഏബ്രഹാം 2011–16 ൽ ഹൈക്കോടതിയിൽ സീനിയർ ഗവൺമെന്റ് പ്ലീഡറായിരുന്നു. 

English Summary: New high court judges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com