ADVERTISEMENT

ചേർത്തല ∙ ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുള്ള മുൻ മന്ത്രി പി.തിലോത്തമന്റെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി. പ്രത്യേക സംഘത്തെ നിയോഗിച്ചാണ് ചികിത്സയും നിരീക്ഷണവും നടത്തുന്നത്.

മെഡിക്കൽ സംഘത്തിലെ അംഗങ്ങൾ മറ്റു വിദഗ്ധ ഡോക്ടർമാരുമായി ഓൺലൈൻ ആശയവിനിമയം നടത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വീണാ ജോർജ് എന്നിവർ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതി വിലയിരുത്തി. മന്ത്രിമാരായ പി.പ്രസാദ്, കെ.രാജൻ എന്നിവർ ആശുപത്രിയിലെത്തി ഡോക്ടർമാരുമായി ചർച്ച നടത്തി.

വീട്ടിൽവച്ചു ചുമയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ടാണ് അദ്ദേഹത്തെ ആദ്യം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ ഹൃദയാഘാതവും ചെറിയ വിറയലും ഉണ്ടായി. തുടർന്നാണ് എറണാകുളത്തേക്കു മാറ്റിയത്.

Content Highlight: P. Thilothaman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com