ADVERTISEMENT

കണ്ണൂർ ∙ കേരളത്തിൽ സ്വർണത്തിന്റെ നികുതിവെട്ടിപ്പു കുതിച്ചുയരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് 133 നികുതിവെട്ടിപ്പ് കേസുകൾ കണ്ടെത്തിയപ്പോൾ ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള 4 മാസം കൊണ്ട് 113 വെട്ടിപ്പുകൾ കണ്ടെത്തി. ഈ 4 മാസത്തിൽ രണ്ടു മാസം ലോക്ഡൗൺ ആയിരുന്നു.

53 കേസുകളിൽ നികുതി വെട്ടിപ്പിന്റെയും രേഖകളില്ലാത്തതിന്റെയും പേരിൽ പിടിക്കപ്പെട്ട സ്വർണം ജിഎസ്ടി നിയമത്തിന്റെ 130–ാം വകുപ്പു പ്രകാരം സർക്കാരിലേക്കു കണ്ടുകെട്ടി. കഴിഞ്ഞ സാമ്പത്തിക വർഷം ഇത്തരത്തിൽ സ്വർണം കണ്ടുകെട്ടിയ കേസുകൾ 15 എണ്ണം മാത്രമായിരുന്നു. 6.42 കോടി രൂപയുടെ സ്വർണമാണ് (13.8 കിലോഗ്രാം) ഈ വർഷം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള 4 മാസം കൊണ്ട് കണ്ടുകെട്ടിയത്. കഴിഞ്ഞ വർഷം ഇത് 8.26 കോടി രൂപയുടെ (18.13 കിലോഗ്രാം) സ്വർണമായിരുന്നു. കഴിഞ്ഞ വർഷം 41 കോടിയുടെ സ്വർണം പിടിച്ചപ്പോൾ ഈ വർഷം ഇതുവരെ പിടിച്ചത് 40 കോടിയുടേതാണ്.

∙വെട്ടിപ്പ് കൂടുന്നു, പരിശോധനയും

ഇന്റലിജൻസ് സ്ക്വാഡിന്റെ പരിശോധന ശക്തിപ്പെടുത്തിയതും വാഹന പരിശോധന, ജ്വല്ലറികളിലെയും സ്വർണാഭരണ നിർമാണ ശാലകളിലെയും പരിശോധന, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ പോലുള്ള മേഖലകൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം എന്നിവ കൂട്ടിയതും കൂടുതൽ തട്ടിപ്പുകൾ കണ്ടെത്താൻ കാരണമായി. 

ബില്ല് ചോദിച്ചു വാങ്ങാനുള്ള ഉപയോക്താക്കളുടെ വൈമുഖ്യവും തട്ടിപ്പു കൂടാൻ കാരണമാകുന്നുണ്ട്. നിലവിൽ സ്വർണത്തിന് ഇ–വേ ബിൽ ആവശ്യമില്ല. നിയമപ്രകാരമുള്ള ഡെലിവറി ചെലാൻ ഉപയോഗിക്കാതെ സ്വർണം കടത്തുന്നതും വെട്ടിപ്പിനു കാരണമാകുന്നുണ്ട്. 

English Summary: Gold tax evasion increased in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com