കുളിമുറിയിലെ ബക്കറ്റിൽ വീണ് ഒന്നര വയസ്സുകാരി മരിച്ചു
Mail This Article
×
ആലങ്ങാട് (കൊച്ചി)∙ കുളിമുറിയിലെ വെള്ളം നിറച്ചു വച്ച ബക്കറ്റിൽ വീണ് ഒന്നര വയസ്സുകാരി മരിച്ചു. പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് വീട്ടിൽ മഹേഷിന്റെയും സോനയുടെയും മകൾ മീനാക്ഷിയാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു മൂന്നിനു സോനയുടെ കരുമാലൂർ മനയ്ക്കപ്പടിയിലെ വീട്ടിലായിരുന്നു അപകടം.
കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണു വീടിനുള്ളിലെ കുളിമുറിയിൽ വെള്ളം നിറഞ്ഞ ബക്കറ്റിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. കുട്ടിയുടെ പിതാവ് സൗത്ത് കളമശേരി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ്. സഹോദരൻ: ഉണ്ണിക്കുട്ടൻ.
English Summary: Toddler drowned in bucket filled with water
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.