ജയിലിലിരുന്ന് തലവൻ വിളിക്കും; അണികൾ പണം തട്ടും; ‘ബ്ലാക്മെയിൽ’ ക്വട്ടേഷൻ സജീവം
Mail This Article
തൃശൂർ ∙ വിയ്യൂർ അടക്കം വിവിധ ജയിലുകൾ കേന്ദ്രീകരിച്ചു തടവുപുള്ളികളുടെ സംഘങ്ങൾ ‘ബ്ലാക്മെയിൽ’ ക്വട്ടേഷനുകൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതായി വിവരം. ലൈസൻസില്ലാതെ തോക്ക് കൈവശം വച്ചതിനു വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഗുണ്ടാനേതാവ് 5 മാസത്തിനിടെ 2000ലേറെ ഫോൺവിളികൾ നടത്തിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെയാണ് ഇക്കാര്യം വ്യക്തമായത്.
പണം ആവശ്യപ്പെട്ടു ചിലരെ ജയിലിലേക്കു വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തിയ സംഭവങ്ങൾ പോലുമുണ്ടെന്നും വ്യക്തമായി. വ്യാപാരികളും വ്യവസായികളുമൊക്കെയാണ് ഇവരുടെ ലക്ഷ്യം.
ജയിലിൽ നിന്നാണു വിളിക്കുന്നതെന്നു വ്യക്തമായി പരിചയപ്പെടുത്തുന്നതോടെ മിക്കവരും ഭയന്നു പണം നൽകാൻ തയാറാകും. അല്ലാത്തവരെ വിരട്ടാൻ ഗുണ്ടാസംഘങ്ങളെ അയയ്ക്കും. ഭീഷണി വളരുമ്പോൾ പണം നൽകാൻ ഇവർ തയാറാകും.
English Summary: Blackmailing quotations from Kerala jails