പഞ്ചായത്തുകളിലെ മാലിന്യം, ചിത്രം വാട്സാപ് ചെയ്താൽ പരിഹാരം
Mail This Article
തിരുവനന്തപുരം ∙ പഞ്ചായത്തുകളിലെ മാലിന്യ പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഡയറക്ടറേറ്റിൽ മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കൺട്രോൾ സെൽ പ്രവർത്തനം തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് തലത്തിൽ പരിഹരിക്കാൻ കഴിയാത്ത പരാതിയും ബന്ധപ്പെട്ട ഫോട്ടോകളും വാട്സാപ് ഫോൺ നമ്പറുകളിലേക്ക് അയയ്ക്കാമെന്നു പഞ്ചായത്ത് ഡയറക്ടറേറ്റ് അറിയിച്ചു. പരാതികൾ ഉടൻ ബന്ധപ്പെട്ട ഗ്രാമപ്പഞ്ചായത്തുകൾക്കു കൈമാറി നടപടി സ്വീകരിക്കും.
ജില്ലകളും നോഡൽ ഓഫിസർമാരുടെ ഫോൺ നമ്പറും:
തിരുവനന്തപുരം, കൊല്ലം– 9446556795
പത്തനംതിട്ട, ആലപ്പുഴ, വയനാട് – 9496380419
കോട്ടയം, ഇടുക്കി, എറണാകുളം– 9447872703
തൃശൂർ, പാലക്കാട്, കാസർകോട് – 7907344705
കോഴിക്കോട്, മലപ്പുറം, കണ്ണൂർ– 9447894655.
English Summary: Control Cell started in Panchayath Directorate for Waste disposal issues