ADVERTISEMENT

തിരുവനന്തപുരം ∙ പുതിയ റേഷൻ കാർഡ് എടുക്കുന്നതിന് അക്ഷയ കേന്ദ്രം മുഖേനയും അല്ലെങ്കിൽ www.civilsupplieskerala.gov.in എന്ന വെബ്സൈറ്റിലുള്ള Citizen Login-ൽ User Account Create ചെയ്തും അപേക്ഷിക്കാം.

അക്കൗണ്ട് തുടങ്ങാൻCitizen Loginൽ User Account തുടങ്ങാൻ ഇന്റർനെറ്റ് ബ്രൗസറിൽ www.civilsupplieskerala.gov.in എന്ന URL ടൈപ്പ് ചെയ്യുക. Citizen Login എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് ലഭിക്കുന്ന പേജിലുള്ള citizen എന്ന icon ക്ലിക്ക് ചെയ്യുകയും, തുടർന്ന് create an account എന്ന ലിങ്ക് ക്ലിക്ക് ചെയ്യുകയും ചെയ്യുക. പുതിയ റേഷൻ കാർഡിനു വേണ്ടിയാണോ എന്ന ചോദ്യത്തിനു Yes എന്നു മറുപടി നൽകുക.

തുടർന്ന് താലൂക്ക് സപ്ലൈ ഓഫിസ്/സിറ്റി റേഷനിങ് ഓഫിസ് തിരഞ്ഞെടുക്കുക. ലോഗിൻ ഐഡി (പരമാവധി 10 അക്ഷരം), പേര് പാസ്‌വേഡ്, ഇ–മെയിൽ, മൊബൈൽ നമ്പർ എന്നിവ നൽകുക. SUBMIT ചെയ്യുക. ഇ–മെയിൽ ഐഡിയിലേക്കു വരുന്ന വെരിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്യുക. Create ചെയ്ത യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ ലഭിക്കുന്ന പേജിലുള്ള E-SERVICES എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

തുടർന്നു ലഭിക്കുന്ന പേജിൽ നിന്നും NEW RATION CARD ഓപ്‌ഷൻ തിരഞ്ഞെടുക്കുക. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത ശേഷം ഓൺലൈൻ അപേക്ഷകൾ സബ്മിറ്റ് ചെയ്യുകയും അതിനു ശേഷം PRINT എന്നതിൽ ക്ലിക്ക് ചെയ്ത് APPLICATION PRINTOUT എടുക്കുകയും അതിൽ കാർഡ് ഉടമ ഒപ്പിട്ട് ആ അപേക്ഷ അഥവാ Signed Application തിരികെ അപ്‍‌ലോഡ് ചെയ്യണം.

പിന്നീട് ഓൺ‌ലൈനായി ഇ–ട്രഷറിയിൽ തുക അടച്ച ശേഷം അവസാനമായി FINAL SUBMIT എന്നതിൽ ക്ലിക്ക് ചെയ്താൽ മാത്രമേ അപേക്ഷ താലൂക്ക് സപ്ലൈ ഓഫിസ് ലോഗിനിൽ Approval ചെയ്യുന്നതിനായി ലഭിക്കുകയുള്ളു. ആവശ്യമായ രേഖകൾനിലവിൽ റേഷൻ കാർഡിൽ അംഗമാണെങ്കിൽ അതേ താലൂക്കിൽ തന്നെയാണു കാർഡ് എടുക്കുന്നതെങ്കിൽ നിലവിലെ കാർഡ് ഉടമയുടെ സമ്മതപത്രം, മറ്റൊരു താലൂക്കിലാണ് കാർ‍ഡ് ആവശ്യമെങ്കിൽ കാർഡിൽ നിന്ന് കുറവ് ചെയ്ത പ്രസ്തുത താലൂക്ക് സപ്ലൈ ഓഫിസർ ലഭ്യമാക്കിയ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ആപ്ലിക്കേഷൻ നമ്പർ, മേൽവിലാസം തെളിയിക്കുന്ന രേഖ (റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, ഓണർഷിപ് സർട്ടിഫിക്കറ്റ്, വീട്ടുകരം അടച്ച രസീത്, വാടകക്കരാർ തുടങ്ങിയവയിൽ ഏതെങ്കിലും), വരുമാന സർട്ടിഫിക്കറ്റ് (സർക്കാർ ഉദ്യോഗസ്ഥരോ പ്രതിമാസം 25,000 രൂപയിൽ കൂടുതൽ വരുമാനം ഉള്ളവരോ ആണെങ്കിൽ വരുമാന സർട്ടിഫിക്കറ്റ് വേണ്ട). നിലവിൽ കാർഡിൽ അംഗമല്ല എങ്കിലോ മറ്റു സംസ്ഥാനങ്ങളിൽ നിന്നു മാറി വന്ന ആളാണെങ്കിലോ ആധാർ നമ്പർ ആവശ്യമാണ്.

English Summary: How to apply for Ration Card online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com