ADVERTISEMENT

തിരുവനന്തപുരം ∙ പെരുമഴയുടെ ശക്തി കുറഞ്ഞതോടെ, വെള്ളം ഇറങ്ങിത്തുടങ്ങുകയാണ്. കാലാവസ്ഥാ പ്രവചനമനുസരിച്ച് നാളെ മുതൽ വീണ്ടും മഴ പെയ്യാം. അതിനാൽ, വീടുവിട്ടവർ ഉടൻ വെള്ളപ്പൊക്കം വരുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം വീട്ടിലേക്കു പോകുന്നതാണ് ഉചിതം. ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില പ്രായോഗിക നിർദേശങ്ങൾ.

∙ വീടിനകത്തും പുറത്തും ഇഴജന്തുക്കൾ കണ്ടേക്കാം.
∙ ഒരു കാരണവശാലും രാത്രി വീട്ടിലേക്കു ചെല്ലരുത്. വീടിനകത്തു പാമ്പു മുതൽ പാചകവാതക ചോർച്ച വരെ ഉണ്ടാകാം.
∙ വീടിനു ചുറ്റും മതിലുള്ളവർ ശ്രദ്ധിക്കണം. ഗേറ്റ് ശക്തമായി തള്ളിത്തുറക്കുമ്പോൾ മതിൽ വീഴാൻ സാധ്യതയുണ്ട്.
∙ ഒരു കാരണവശാലും വീടിനകത്ത് തീ ഉപയോഗിക്കരുത്. സിഗരറ്റോ മെഴുകുതിരിയോ കത്തിക്കരുത്.
∙ വീട്ടുവളപ്പിൽ മൃഗങ്ങളുടെയോ മറ്റോ മൃതദേഹം കണ്ടാൽ കൈകൊണ്ടു തൊടരുത്.
∙ വീടിന്റെ ഭിത്തിയിൽ പ്രളയജലം എത്ര ഉയർന്നു എന്നതിന്റെ അടയാളം ചോക്കുകൊണ്ടോ പെയിന്റ് കൊണ്ടോ രേഖപ്പെടുത്തുക.
∙ വീടിന്റെ 4 ഭാഗത്തുനിന്നും ധാരാളം ചിത്രങ്ങൾ എടുത്തുവയ്ക്കണം. വെള്ളം എവിടെവരെയെത്തി എന്ന അടയാളം ഉൾപ്പെടെ.
∙ വാതിൽ തുറന്നിട്ട് കുറച്ചുസമയം കഴിഞ്ഞുവേണം അകത്തു പ്രവേശിക്കാൻ.
∙ വീട്ടിൽ പ്രവേശിക്കുന്നതിനു മുൻപ് വൈദ്യുതിയുടെ മെയിൻ സ്വിച്ച് ഓഫ് ചെയ്യണം.
∙ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവിക ഗന്ധം തോന്നിയാൽ വാതിൽ തുറന്ന് നല്ല വായുസഞ്ചാരമുണ്ടായിട്ട് അകത്തുകയറുക.
∙ നഷ്ടം സംഭവിച്ച ഓരോ വസ്തുവിന്റെയും കണക്കെടുക്കുക, ഫോട്ടോ എടുക്കുക.
∙ വീട്ടിൽ ഫ്ലഷും പൈപ്പും പരിശോധിക്കുക. വരുന്നതു ശുദ്ധജലമാണോ മലിനജലമാണോ എന്നു ശ്രദ്ധിക്കുക.
∙ വൈദ്യുതി മീറ്റർ ബോർഡിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ കെഎസ്ഇബി സെക്‌ഷൻ ഓഫിസിൽ അറിയിക്കണം. വൈദ്യുതോപകരണങ്ങൾ സുരക്ഷാപരിശോധനയ്ക്കു ശേഷമേ വീണ്ടും ഉപയോഗിക്കാവൂ.

English Summary: Safety Measures During Rain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com