ADVERTISEMENT

തിരുവനന്തപുരം∙ പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ 8 തസ്തികകളിലേക്കു പ്ലസ്ടു തല പൊതു പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ അർഹതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു.

പൊലീസിൽ 7 ബറ്റാലിയനുകളിലേക്കുള്ള കോൺസ്റ്റബിൾ (എപിബി), എറണാകുളം ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ (ഹിന്ദു നാടാർ), കൊല്ലം, കോട്ടയം, തൃശൂർ, കണ്ണൂർ ജില്ലകളിൽ വനിതാ സിവിൽ എക്സൈസ് ഓഫിസർ(മുസ്‍ലിം), വിവിധ ജില്ലകളിൽ എക്സൈസ് വകുപ്പിൽ വനിത സിവിൽ എക്സൈസ് ഓഫിസർ(ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്‍ലിം,എസ്.ഐ.യു.സി.നാടാർ), വിവിധ ജില്ലകളിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ, വിവിധ ജില്ലകളിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ഫയർ വുമൺ ട്രെയിനി, ഫയർമാൻ ട്രെയിനി (എസ്‍സിസിസി), ഫയർമാൻ ട്രെയിനി എന്നീ തസ്തികകളിലേക്കാണ് അർഹതാ പട്ടിക പ്രസിദ്ധീകരിക്കുക.

Content Highlight: PSC meeting | Manorama News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com