അച്ചടക്ക സമിതിയിൽ ആന്റണി തുടരും, ഗുലാം നബി പുറത്ത്
Mail This Article
×
ന്യൂഡൽഹി ∙ കോൺഗ്രസ് ദേശീയ അച്ചടക്ക സമിതിയുടെ അധ്യക്ഷനായി മുതിർന്ന നേതാവ് എ.കെ. ആന്റണി തുടരും. ആന്റണിയെ മാത്രം നിലനിർത്തി സമിതി പുനഃസംഘടിപ്പിച്ചു. ഗുലാം നബി ആസാദ്, സുശീൽ കുമാർ ഷിൻഡെ, മുകുൾ മിത്തി എന്നിവരെ ഒഴിവാക്കി. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനരീതി ചോദ്യം ചെയ്തു രംഗത്തുവന്ന ജി 23 സംഘത്തിൽ പ്രധാനിയായിരുന്നു ആസാദ്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സമിതിയുടെ സെക്രട്ടറിയാകും. അന്തരിച്ച മോത്തിലാൽ വോറയുടെ ഒഴിവിലേക്കാണു നിയമനം. മുതിർന്ന നേതാക്കളായ അംബിക സോണി, ജെ.പി. അഗർവാൾ, കർണാടക മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരാണു പുതിയ അംഗങ്ങൾ.
English Summary: AK Antony continues, Azad dropped from Congress diciplinary committee
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.