ഇഎസ്ഐ തൊഴിലില്ലായ്മ വേതനം: നിബന്ധനകളിൽ ഇളവു വരുന്നു
Mail This Article
ന്യൂഡൽഹി ∙ കോവിഡ് കാലത്തു ജോലി നഷ്ടപ്പെട്ട ഇഎസ്ഐ അംഗങ്ങൾക്കു തൊഴിലില്ലായ്മ വേതനം ലഭിക്കുന്നതിനുള്ള നിബന്ധനകളിൽ ഇളവു വരുത്തുന്നു.
തൊഴിൽ നഷ്ടപ്പെടുന്നതിനു മുൻപ് കുറഞ്ഞതു 2 വർഷം വരെ ഇഎസ്ഐ അംഗമായിരിക്കണമെന്ന നിബന്ധന ഒരു വർഷം വരെയാക്കി കുറയ്ക്കും. ജോലി നഷ്ടമാകുന്നതിനു തൊട്ടുമുൻപുള്ള ഒരു വർഷത്തെ കോൺട്രിബ്യൂഷൻ സമയത്ത് 78 ദിവസത്തിൽ കുറയാതെ വിഹിതമടയ്ക്കണം. ഈ ഇളവുകൾ ഉൾപ്പെടുത്തി കരടു വിജ്ഞാപനം കോർപറേഷൻ പുറപ്പെടുവിച്ചു. പൊതുജനങ്ങൾക്ക് അടുത്ത മാസം 7 വരെ dir-pnd@esic.nic.in എന്ന വിലാസത്തിൽ അഭിപ്രായങ്ങൾ അറിയിക്കാം.
കഴിഞ്ഞ വർഷമാണ് കോവിഡ് കാലത്തു ജോലി നഷ്ടപ്പെട്ടവർക്ക് തൊഴിലില്ലായ്മ വേതനം നൽകാൻ ഇഎസ്ഐ ബോർഡ് തീരുമാനിച്ചത്. പദ്ധതിയുടെ കാലാവധി 2022 ജൂൺ 30 വരെ നീട്ടിയിരുന്നു. ആദ്യം ലോക്ഡൗൺ കാലത്തു ശമ്പളം നഷ്ടപ്പെട്ടവർക്കെന്നാണു പ്രഖ്യാപിച്ചതെങ്കിലും പിന്നീട് ജോലി നഷ്ടപ്പെട്ടവർക്കു മാത്രമായി നിജപ്പെടുത്തി.
English Summary: ESI unemployment allowance