ഹോമിയോപ്പതി വകുപ്പിന് മൊബൈൽ ആപ്
Mail This Article
×
തിരുവനന്തപുരം ∙ ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ m-Homoeo വെബ് അധിഷ്ഠിത മൊബൈൽ ആപ് മന്ത്രി വീണാ ജോർജ് പുറത്തിറക്കി. സ്കൂൾ കുട്ടികൾക്ക് ഹോമിയോപ്പതി പ്രതിരോധ ഔഷധങ്ങൾ രക്ഷിതാക്കളുടെ സമ്മതത്തോടെ നൽകുന്നതിന് ഈ ആപ്പിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ബുക്ക് ചെയ്ത് അടുത്തുള്ള ഹോമിയോപ്പതി സ്ഥാപനങ്ങളിൽ നിന്നു മരുന്നുകൾ വാങ്ങാം. വകുപ്പിലെ പ്രവർത്തനങ്ങളുടെ അവലോകന, ആസൂത്രണ പ്രവർത്തനങ്ങൾ നടത്താനും ആപ്പിലൂടെ സാധിക്കും.
സമീപ ഭാവിയിൽ ഒപി, സ്‌പെഷൽ ഒപി സേവനങ്ങൾ ഈ രീതിയിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. m-Homoeo ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നു ഡൗൺ ലോഡ് ചെയ്യാം.
English Summary: Mobile App for Homeopathy Department
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.