ADVERTISEMENT

കണ്ണൂർ ∙ കോൺഗ്രസിന് ആശ്വാസവും ആവേശവും പകർന്ന്, തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി സഹകരണ സംഘം തിരഞ്ഞെടുപ്പിൽ ഡിസിസിയുടെ പാനലിനു സമ്പൂർണ ജയം. ഡിസിസിയുടെ പാനലിലെ 12 സ്ഥാനാർഥികളും വൻ ഭൂരിപക്ഷത്തോടെ ജയിച്ചു. കോൺഗ്രസിൽ നിന്നു പുറത്താക്കിയ മുതിർന്ന നേതാവ് മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലിനെയാണു തോൽപിച്ചത്.

28 വർഷമായി മമ്പറം ദിവാകരനാണു കോൺഗ്രസ് നിയന്ത്രണത്തിലുള്ള സംഘത്തിന്റെ പ്രസിഡന്റ്. ഡിസിസി നിർദേശിച്ചവരെ പാനലിൽ ഉൾപ്പെടുത്താത്തതിനാൽ മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്നു പുറത്താക്കുകയും പാനലിലുൾപ്പെട്ട ഇ.ജി.ശാന്തയെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ജില്ലയിൽ, നേരത്തെ സുധാകരന്റെ കൂട്ടാളിയായിരുന്ന മമ്പറം ദിവാകരന്റെ നേതൃത്വത്തിലുയർന്ന വെല്ലുവിളിയെന്ന നിലയിൽ തിരഞ്ഞെടുപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. 

കെ.സുധാകരനുമായി ഇടഞ്ഞു നിൽക്കുന്ന ചില മുതിർന്ന കോൺഗ്രസ് നേതാക്കളുടെ രഹസ്യപിന്തുണയും മമ്പറം ദിവാകരനുണ്ടെന്ന ആക്ഷേപവുമുയർന്നിരുന്നു. അതുകൊണ്ടു തന്നെ, വിജയം അച്ചടക്കവും പാർട്ടിയുമാണു വലുതെന്ന കെ.സുധാകരന്റെ നിലപാടിനുള്ള പ്രവർത്തകരുടെ പിന്തുണയായി വിലയിരുത്തപ്പെടും. ബൂത്തിനകത്തു ബഹളം വയ്ക്കുകയും തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും പാർട്ടി നേതാക്കളെ അവഹേളിക്കുകയും ചെയ്തതിനു തൃപ്രങ്ങോട്ടൂർ മണ്ഡലം ജനറൽ സെക്രട്ടറി ഇ.കെ.പവിത്രനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു. വൈകിട്ട് 6ന് വോട്ടെടുപ്പും രാത്രി എട്ടോടെ വോട്ടെണ്ണലും പൂർത്തിയായി. ആകെയുള്ള 4318 വോട്ടുകളിൽ 1732 വോട്ടുകളാണു പോൾ ചെയ്തത്.

English Summary: Indira Gandhi Cooperative society elections, congress wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com