ADVERTISEMENT

കൊച്ചി ∙ മിസ് കേരള മുൻ ജേതാക്കളായ മോഡലുകൾ വാഹനാപകടത്തിൽ മരിക്കാനിടയാക്കിയ കേസിലെ മുഖ്യപ്രതി സൈജു എം.തങ്കച്ചന്റെ കൂട്ടാളിയായ യുവതിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സൈജു അറസ്റ്റിലായ ശേഷം ഒളിവിൽ പോയ 2 യുവതികളിൽ ഒരാളാണു വടക്കൻ കേരളത്തിലെ ഒളിത്താവളത്തിൽ നിന്നു പിടിയിലായത്.

ബെംഗളൂരുവിൽ നിന്നു സൈജുവിനു വേണ്ടി കൊച്ചിയിൽ ലഹരിമരുന്ന് എത്തിക്കുന്നതിൽ പങ്കുവഹിക്കുന്ന യുവതികളിൽ ഒരാളാണിത്. ഇവരോടൊപ്പമുള്ള ലഹരിപാർട്ടികളുടെ ദൃശ്യങ്ങൾ സൈജുവിന്റെ മൊബൈൽ ഫോണിലെ രഹസ്യ ഫോൾഡറിൽ കണ്ടെത്തിയിരുന്നു. കൊച്ചിയിലെ ഇവരുടെ താവളം ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലാണെന്നു പൊലീസ് പറയുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ സൈജുവും ഹോട്ടലുടമ റോയിയും നൽകിയ മൊഴികളിൽ പലതും പരസ്പരവിരുദ്ധമാണ്.

English Summary: Drug dealer arrested in models death case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com