കാനനപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് ‘കാനനപാതയാത്ര’
Mail This Article
എരുമേലി ∙ ഭൂരിപക്ഷമായ വിശ്വാസികളെ ന്യൂനപക്ഷമായ അവിശ്വാസികൾ ഭരിക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നു നടൻ ദേവൻ. പരമ്പരാഗത കാനനപാത അയ്യപ്പഭക്തർക്ക് തുറന്ന് നൽകണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ കാനനപാതയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു ഐക്യമാണ് വേണ്ടതെന്നും കാനനപാത യാത്ര ഒരു വലിയ യാത്രയുടെ തുടക്കമാകണമെന്നും അദ്ദേഹം പറഞ്ഞു. മാർഗദർശക മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു.
ശബരിമല അയ്യപ്പ സേവാസമാജം ദേശീയ സംഘടനാ സെക്രട്ടറി വി.കെ.വിശ്വനാഥൻ, മത്സ്യ പ്രവർത്തക സംഘം സംഘടനാ സെക്രട്ടറി കെ.കുട്ടൻ, അയ്യപ്പ സേവാസമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരൻ, അയ്യപ്പ സേവാസമാജം ജനറൽ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി, ശബരിമല കർമ സമിതി വൈസ് ചെയർമാൻ എസ്.ജെ.ആർ.കുമാർ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു തുടങ്ങിയവർ പ്രസംഗിച്ചു. എരുമേലി ധർമശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച യാത്ര അഞ്ചരക്കിലോമീറ്ററോളം നടന്ന് ഇരുമ്പൂന്നിക്കര ശിവക്ഷേത്രത്തിനു സമീപമെത്തിയപ്പോൾ പൊലീസ് തടഞ്ഞു.
English Summary: Devotees demand reopen forest route to Sabarimala