ഓട്ടോ ഡ്രൈവർക്കു നേരെ മുളക് സ്പ്രേ ആക്രമണം
Mail This Article
×
കോട്ടയം ∙ ഓട്ടോ ഡ്രൈവറുടെ മുഖത്ത് മുളക് സ്പ്രേ ചെയ്ത് പണം തട്ടാൻ ശ്രമം. ഇന്നലെ രാത്രി 9.15 നാണ് സംഭവം. ചിങ്ങവനം പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന തെക്കേമഠം റെജി സ്റ്റീഫനെ (54) ആണ് ആക്രമിച്ചത്. ചാന്നാനിക്കാട് ചൂരവടി കോളനിയിലേക്കു പോകണമെന്നു പറഞ്ഞ് ചിങ്ങവനത്തു നിന്നു 2 ചെറുപ്പക്കാർ ഓട്ടം വിളിച്ചെന്നു റെജി പറഞ്ഞു.
വിജനമായ സ്ഥലത്ത് എത്തിയപ്പോൾ മുളക് സ്പ്രേ ചെയ്തു. പോക്കറ്റിൽ നിന്നു പണം എടുക്കാൻ ശ്രമിച്ചു. ഇതേസമയം ബൈക്കിൽ ഒരാൾ വരുന്നതു കണ്ട് അക്രമികൾ ഓടി. പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. റെജി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കണ്ണിനു ചെറിയ പരുക്കുണ്ട്.
English Summary: Pepper sprey attack on auto driver
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.