ADVERTISEMENT

തിരുവനന്തപുരം ∙ പുതിയ വൈദ്യുതി കണക‍്ഷന് അപേക്ഷയോടൊപ്പം ഇനി 2 രേഖകൾ മാത്രം സമർപ്പിച്ചാൽ മതി. അപേക്ഷകന്റെ തിരിച്ചറിയൽ‍ രേഖ, വൈദ്യുതി കണക‍്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേ‍ക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണു നൽകേണ്ടതെന്ന് കെഎസ്ഇബി അറിയിച്ചു. 

അപേക്ഷകരുടെ തിരിച്ചറിയൽ‍ രേഖ 

വോട്ടേഴ്സ് കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ്, ഗവ./ ഏജൻസി/ പബ്ലിക് സെ‍ക‍്ടർ യൂട്ടിലിറ്റി നൽകുന്ന ഫോട്ടോ ഉൾപ്പെട്ട കാർഡ്, പാൻ, ആധാർ, വില്ലേജിൽ നിന്നോ മുനിസിപ്പാലിറ്റി‍യിൽ നിന്നോ കോർ‍പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്. 

അപേക്ഷ‍കരുടെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ 

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യ‍പ്പെടുത്തിയ പകർപ്പ് (ഏതെങ്കിലും ‍ഗസ്‍‍റ്റഡ് ഓ‍ഫിസർ/ കെഎസ്ഇബി ഓഫിസർ സാക്ഷ്യപ്പെടുത്തി‍യാൽ മതി), നടപ്പുവർഷത്തെ കരമടച്ച രസീതിന്റെ കോപ്പി, വാടകക്കാ‍രനെങ്കിൽ വാടക കരാറിന്റെ പകർപ്പും മേൽപ‍റഞ്ഞ രേഖകളിൽ ഏതെങ്കിലും ഒന്നും മുനിസിപ്പാലിറ്റിയിൽ നിന്നോ കോർ‍പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന താമസക്കാരൻ എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്. 

ആധാറുമായി ബന്ധിപ്പിക്കാനും നീക്കം 

നിലവിൽ കണക‍്ഷൻ എടുത്തിട്ടുള്ളവ‍രുടെ ആധാർ നമ്പർ കൂടി ബന്ധിപ്പിക്കാനും കെഎസ്ഇബി ആലോചന തുടങ്ങി. ഇതിനായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുവാദം തേടി. വൈദ്യുതി ബിൽ കുടിശികയുണ്ടെന്ന പേരിൽ സൈബർ തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിൽ ഓൺലൈനിലൂടെ ബിൽ തുക ഒടു‍ക്കുന്ന രീതി പരിഷ്ക‍രിക്കാനും നടപടി തുടങ്ങി.

English Summary: Vivara Jalakam, 28-12-2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com