ADVERTISEMENT

പാലക്കാട്/കൊല്ലം ∙ ചിലയിടങ്ങളിൽ പൊലീസിൽനിന്നു മേ‍ാശം പെരുമാറ്റം ഉണ്ടാകുന്നതായി പരാതികളുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതു മാറ്റാനുള്ള നടപടി ആരംഭിച്ചു. അതിന്റെ ഭാഗമായി ആദ്യം ഇന്റലിജൻ‌സിൽ വിപുലമായ മാറ്റങ്ങൾ വരുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. പൊലീസിനെ നിയന്ത്രിക്കുന്നതിൽ ആഭ്യന്തരവകുപ്പിനു വീഴ്ച പറ്റുന്നതായും പൊലീസിന്റെ ഭാഗത്തുനിന്നു ഗുരുതര പിഴവുകൾ ഉണ്ടായതായും കൊല്ലം സമ്മേളനത്തിലും വിമർശനമുയർന്നു. പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നു മുൻ എംഎൽഎ പി. അയിഷാ പോറ്റി ഉൾപ്പെടെയുള്ളവർ ആദ്യദിവസത്തെ ചർച്ചയിൽ വിമർശിച്ചതിന്റെ തുടർച്ചയായിരുന്നു ഇന്നലെയും. 

ആർഎസ്എസിനു വേണ്ടിയുള്ള ‘ഫ്രാക്ഷൻ വർക്ക്’ ആണു പലയിടത്തും പൊലീസ് നടത്തുന്നതെന്നും ബിജെപിക്കാരെ ഉൾപ്പെടെ തൃപ്തിപ്പെടുത്താനാണു ശ്രമമെന്നുമായിരുന്നു വിമർശനം. പൊലീസിനെതിരെ വ്യാപകമായ പരാതിയുണ്ടെങ്കിൽ പാർട്ടി ശക്തമായി ഇടപെടുമെന്നു മറുപടി പറയവെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതിനിധികൾക്ക് ഉറപ്പു നൽകി.

English Summary: Pinarayi Vijayan statement about police actions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com