വല്ലാത്ത ചൂട്; ഒന്നു കുളിച്ചു വരാം
Mail This Article
×
കുമരകം ∙ കെട്ടിട നിർമാണ സാമഗ്രികൾ സംഭരിക്കുന്ന സ്ഥലത്തു നിന്ന് മണ്ണുമാന്തി യന്ത്രം തനിയെ ഓടി കുമരകം റോഡിലേക്ക് ഇറങ്ങി സമീപത്തെ തോട്ടിൽ വീണു. പൊതുവേ തിരക്കുള്ള കുമരകം റോഡിലൂടെ ഈ സമയത്ത് വാഹനങ്ങളൊന്നും വരാതിരുന്നതിനാൽ മറ്റ് അപകടങ്ങളുണ്ടായില്ല.
ഇന്നലെ വൈകിട്ട് 3ന് പള്ളിച്ചിറയ്ക്കു സമീപത്താണ് അപകടം. തനിയെ നീങ്ങിയ വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ പ്രസാദിന്റെ കാൽവിരലിൽ ചക്രം കയറി പരുക്കേറ്റു. ലോറിയിൽ കരിങ്കല്ല് കയറ്റുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന്റെ ഇടയിൽ കല്ല് വീണത് മാറ്റാൻ ഡ്രൈവർ ഇറങ്ങിയ സമയത്താണ് യന്ത്രം തനിയെ നീങ്ങിയത്. ക്രെയിൻ ഉപയോഗിച്ചു കരയ്ക്കു കയറ്റി.
Content Highlight: JCB accident
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.