അതിരുവിട്ട പദപ്രയോഗങ്ങളില്ല; ‘ചുരുളി’ ഒടിടിയിൽ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് പൊലീസ് സമിതി
Mail This Article
തിരുവനന്തപുരം∙ ‘ചുരുളി’ സിനിമ ഒടിടി പ്ലാറ്റ് ഫോമിൽ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്ന നിഗമനത്തിൽ പൊലീസിന്റെ സമിതിയെത്തിയെന്ന് സൂചന. സിനിമയിൽ കുറ്റകരമായ ഉള്ളടക്കമുണ്ടോയെന്ന് പരിശോധിക്കാൻ എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെയാണ് ഡിജിപി അനിൽകാന്ത് ചുമതലപ്പെടുത്തിയത്.
ഹൈക്കോടതിയുടെ നിർദേശപ്രകാരമാണിത്. സിനിമയിൽ അതിരുവിട്ട പദപ്രയോഗങ്ങളോ സംഘട്ടനങ്ങളോ ഇല്ലെന്ന നിഗമനത്തിലാണ് പൊലീസ്. ചാരായഷാപ്പിലെ സീനിലാണ് കുറ്റം ആരോപിക്കപ്പെട്ടിരുന്നത്. എന്നാൽ ചാരായ ഷാപ്പിൽ നിന്നുള്ള ഡയലോഗ് ഉന്നത സ്ഥലത്തിരിക്കുന്നവർ സംസാരിക്കുന്ന ഭാഷയിൽ എത്തണമെന്നില്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ. നിയമോപദേശം കൂടി വാങ്ങിയ ശേഷം റിപ്പോർട്ട് അടുത്തയാഴ്ച ഡിജിപിക്കു സമർപ്പിക്കും.
English Summary: Churuli Can be Streamed in OTT, Says Police Committee