ADVERTISEMENT

തിരുവനന്തപുരം∙ വർഗസമരം അവസാനിപ്പിച്ചു സിപിഎം ഇപ്പോൾ വർഗീയ സമരമാണോ നടത്തുന്നതെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. കോൺഗ്രസിനെ നയിക്കുന്നവരിൽ മതന്യൂനപക്ഷത്തിൽ നിന്ന് ആരുമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു. 

പരിണതപ്രജ്ഞരായ പാലോളി മുഹമ്മദ്കുട്ടി, എം.എ.ബേബി തുടങ്ങിയ നേതാക്കൾ സിപിഎമ്മിലുണ്ടായിട്ടും മതന്യൂനപക്ഷങ്ങളിൽ നിന്ന് ആരെയെങ്കിലും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കോ, മുഖ്യമന്ത്രി സ്ഥാനത്തേക്കോ പരിഗണിച്ചിട്ടുണ്ടോയെന്നു ഹസൻ ചോദിച്ചു. കോൺഗ്രസ് മതനിരപേക്ഷ പാർട്ടിയാണ്. മതവിഭാഗത്തിന്റെ പ്രതിനിധിയായല്ല ആരും ഒരു സ്ഥാനത്തുമെത്തിയത്. 

ഇന്ത്യയുടെ മണ്ണു മാന്തിയെടുത്ത, സൈനികരെ കൊന്നൊടുക്കിയ, അതിർത്തി കൈയടക്കാൻ ശ്രമിക്കുന്ന ചൈനയെ വാഴ്ത്താൻ ദേശസ്നേഹമുള്ള ആർക്കെങ്കിലും കഴിയുമോ? പഴയ ചൈനാ ചാരൻമാരെപ്പോലെയാണ് എസ്.രാമചന്ദ്രൻ പിള്ളയും കോടിയേരിയും സംസാരിക്കുന്നത്. കെ റെയിൽ നടപ്പായാൽ കേരളത്തെ പ്രളയത്തിൽ മുക്കിക്കൊന്ന മുഖ്യമന്ത്രി എന്നതാകും കേരള ചരിത്രത്തിൽ പിണറായിയുടെ സ്ഥാനമെന്നും ഹസൻ പറഞ്ഞു. 

English Summary: It is rotten political style; UDF Convener slams Kodiyeri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com