നടിയെ പീഡിപ്പിച്ച കേസ്: വിചാരണക്കോടതിയിൽ സാക്ഷി വിസ്താരം തുടങ്ങി
Mail This Article
കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടു മേൽക്കോടതികളിൽ നിയമ പോരാട്ടം നടക്കുന്നതിനിടെ വിചാരണക്കോടതി ഇന്നലെ വീണ്ടും സാക്ഷികളുടെ വിസ്താരം തുടങ്ങി. ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി), മൂന്നാം പ്രതി ബി.മണികണ്ഠൻ, അഞ്ചാം പ്രതി വടിവാൾ സലിം എന്നിവർ കോടതിയിൽ നേരിട്ടു ഹാജരായപ്പോൾ എട്ടാം പ്രതി നടൻ ദിലീപ് അടക്കമുള്ളവർ അവധി അപേക്ഷ നൽകി വിട്ടുനിന്നു.
ഹൈക്കോടതി ഉത്തരവു പ്രകാരം സാക്ഷിപ്പട്ടികയിൽ പുതുതായി ചേർത്ത 4 പേരിൽ 2 പേരുടെ വിസ്താരമാണ് ഇന്നലെ നടന്നത്. മറ്റു 2 പേർക്കു സമൻസ് കൈമാറാൻ കഴിഞ്ഞിട്ടില്ലെന്നു ലോക്കൽ പൊലീസ് അറിയിച്ചു. വിസ്താരം ചൊവ്വാഴ്ച തുടരും. സ്പെഷൽ പ്രോസിക്യൂട്ടർ വി.എൻ.അനിൽകുമാർ രാജിവച്ചതിനാൽ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി.സുനിൽകുമാറാണു ഹാജരാകുന്നത്.
English Summary: Malayalam movie actress attack case