ADVERTISEMENT

തിരുവനന്തപുരം ∙ രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തുനിന്ന്  ഐജി സി.നാഗരാജു ഉൾപ്പെടെ പത്തു പേർ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അർഹരായി. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കേരളത്തിൽ  നിന്ന് ആർക്കുമില്ല. 

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ മലയാളി ഉദ്യോഗസ്ഥർ:

കേരള പൊലീസ്

∙ ചകിലം നാഗരാജു (ഐജി, കമ്മിഷണർ, കൊച്ചി).
∙ കെ.എച്ച്. മുഹമ്മദ് കബീർ റാവുത്തർ (ഡിവൈഎസ്പി, ക്രൈം ബ്രാഞ്ച്, പത്തനംതിട്ട).
∙ വേണുഗോപാലൻ രാജഗോപാലൻ കൃഷ്ണൻ (ഡിവൈഎസ്പി, സ്പെഷൽ ബ്രാ‍ഞ്ച്, എറണാകുളം റൂറൽ).
∙ ശ്യാംസുന്ദർ തുനോലി പുതിയവീട്ടിൽ (ഡെപ്യൂട്ടി കമൻഡാന്റ്, കെഎപി 4, മങ്ങാട്ടുപറമ്പ്).
∙ ഭാസ്കരൻ നായർ കൃഷ്ണകുമാർ (ഡിവൈഎസ്പി, എക്സ്ട്രീമിസ്റ്റ് സെൽ, സ്പെഷൽ ബ്രാഞ്ച് ആസ്ഥാനം, തിരുവനന്തപുരം).
∙ ജയശങ്കർ രമേശ് ചന്ദ്രൻ (എസ്പി, വിജിലൻസ് സതേൺ റേഞ്ച്, തിരുവനന്തപുരം).
∙ ഷീബ കൃഷ്ണൻകുട്ടി അയ്യൻചിറ (സീനിയർ സിവിൽ പൊലീസ് ഒാഫിസർ, പുതുക്കാട്, തൃശൂർ).
∙ ഗോപാലകൃഷ്ണൻ എം. കൃഷ്ണൻകുട്ടി (അസി. കമ്മിഷണർ, ജില്ലാ സ്പെഷൽ ബ്രാഞ്ച്, തൃശൂർ).
∙ സാജൻ കുഞ്ഞേലിപ്പറമ്പിൽ ജോർജ് (എസ്ഐ, ആലുവ).
∙ ശശികുമാർ ലക്ഷ്മണൻ (എഎസ്ഐ, വിജിലൻസ് സതേൺ റേഞ്ച്, തിരുവനന്തപുരം).

ലക്ഷദ്വീപ്

∙ വി. അജിത് കുമാർ (എഎസ്ഐ, പൊലീസ് സ്പെഷൽ ബ്രാഞ്ച്, വെല്ലിങ്ടൺ ഐലൻഡ്, കൊച്ചി)
∙ ബി. മുഹമ്മദ് (ഡിവൈഎസ്പി, കവരത്തി)
∙ സി.എൻ. മുഹമ്മദ് അബ്ദുൾ ജബ്ബാർ (ഹെഡ് കോൺസ്റ്റബിൾ, കൽപേനി).

English Summary : 10 police officers from Kerala selected for police medals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com