ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ റേഷൻ കാർഡിലെ പേരു വെട്ടും
Mail This Article
തൃശൂർ ∙ ആധാറുമായി റേഷൻ കാർഡ് ബന്ധിപ്പിക്കാത്തവരുടെ പേരുകൾ കാർഡിൽനിന്നു നീക്കാൻ കർശന നിർദേശം. ഫെബ്രുവരി 15ന് മുൻപായി ഇതു പൂർത്തിയാക്കാത്ത മഞ്ഞ, പിങ്ക് കാർഡുകാർക്കെതിരെയാകും നടപടി. 25,000 ലേറെ മുൻഗണനാ വിഭാഗം കാർഡുകൾ ഇപ്പോഴും ആധാർ ലിങ്കിങ് നടത്തിയിട്ടില്ലെന്നാണ് കണക്ക്.
ഈ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ നിന്ന് (പിങ്ക്, മഞ്ഞ കാർഡുകൾ) പൊതുവിഭാഗത്തിലേക്കു (നീല, വെള്ള കാർഡുകൾ) മാറ്റാനും നീക്കമുണ്ട്.
പേരു ചേർക്കാൻ 2 മാർഗങ്ങൾ
റേഷൻ കാർഡും ആധാറുമായി ബന്ധിപ്പിക്കാൻ 2 മാർഗങ്ങളുണ്ട്. റേഷൻ കടകളിലെ ഇ പോസ് മെഷീൻ ഉപയോഗിച്ചു ലിങ്കിങ് നടത്തുകയാണ് ആദ്യ വഴി. കേരളത്തിലെ ഏതു റേഷൻ കടകളിൽ നിന്നും ആധാർ ലിങ്കിങ് നടത്താനാകും. പേര് ബന്ധിപ്പിക്കേണ്ടയാൾ റേഷൻ കാർഡിന്റെ പകർപ്പും ആധാർ കാർഡിന്റെ പകർപ്പുമായി റേഷൻ കടകളിലെത്തണം. അക്ഷയ സെന്ററിലൂടെയും ലിങ്കിങ് നടത്താം.
English Summary: Ration card aadhaar linking